കല്‍പനയുടെ അവസാന ചിത്രങ്ങള്‍... ഹൈദരാബാദില്‍ നിന്നുള്ള ചിത്രങ്ങള്‍
ഹൈദരാബാദ്: മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച കല്‍പന എന്ന നടി ഇനി ഇല്ല. അവര്‍ കാലയവനികയ്ക്ക് പിറകില്‍ മറഞ്ഞിരിയ്ക്കുന്നു.
ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍വ്ച്ച് മരിച്ച കല്‍പനയുടെ മൃതദേഹം ജനുവരി 25 ന് രാത്രിയോടെ തന്നെ വിമാന മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിയ്ക്കും എന്നാണ് വിവരം. അല്ലെങ്കില്‍ ജനുവരി 26 ന് രാവിലെ.
ഒസ്മാനിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു കല്‍പനയുടെ പോസ്റ്റുമോര്‍ട്ടം. ഹൃദയാഘാതം തന്നെയാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം....

ഹൃദയഘാതം
ഹൃദയാഘാതം മൂലമാണ് കല്‍പന മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പോസ്റ്റുമോര്‍ട്ടം
ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം. അതിന് ശേഷമുളള ചിത്രങ്ങളാണ് ഇവ.

ആശുപത്രിയില്‍ എത്തും മുമ്പേ
ഹോട്ടല്‍ മുറിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിയ്ക്കുമ്പോഴേയ്ക്കംു മരണം സംഭവിച്ചിരുന്നു എന്നാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്നത്.

അതുകൊണ്ടാണ്....
ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചിരുന്നത് എങ്കില്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാമായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചതിനാലാണ് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കേണ്ടി വന്നത്.

ഹൈദരാബാദില്‍
ഹൈദരാബാദിലെ മലയാളികളും ഐഫ അവാര്‍ഡ് ദാനത്തിനെത്തിയ സിനിമ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും എല്ലാം എല്ലാ സഹായങ്ങളുമായി ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ഇനി മടക്കയാത്ര
കല്‍പനയുടെ മൃതദേഹം ജനുവരി 25 ന് രാത്രിയോ 26 ന് രാവിലേയോ കൊച്ചിയില്‍ എത്തിയ്ക്കും എന്നാണ് വിവരം. ഹൈദരാബാദിലുള്ള സിനിമ പ്രവര്‍ത്തകരും മൃതദേഹത്തെ അനുഗമിയ്ക്കും.












Click it and Unblock the Notifications