കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക് വോട്ട്; കല്‍പ്പറ്റയില്‍ പരാതി, മൂന്ന് വോട്ട് മാറി
കല്‍പ്പറ്റ: കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയില്‍. മൂന്ന് പേര്‍ പരാതിപ്പെട്ടതോടെ പോളിങ് നിര്‍ത്തിവച്ചു. കല്‍പ്പറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. കളക്ട്രേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയാണ്. മൂന്ന് പേര്‍ കൈപ്പത്തിക്ക് വോട്ട് ചെയ്‌തെങ്കിലും രണ്ടെണ്ണം താമരയ്ക്കാണ് വിവി പാറ്റില്‍ കാണിച്ചത്. മറ്റൊന്ന് ആന ചിഹ്നത്തിലും വീണു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

വയനാട് ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ടി സിദ്ദിഖ് ആണ് കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ ഏറെ നാള്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ചില നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. യുഡിഎഫ് സീറ്റ് ആദ്യം മുസ്ലിം ലീഗ് ആവശ്യപ്പെടുകയും പിന്നീട് കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുകയും ചെയ്ത മണ്ഡലമാണ് കല്‍പ്പറ്റ. എല്‍ജെഡി നേതാവ് എംവി ശ്രേയാംസ്‌കുമാറാണ് ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത്. ടിഎം സുബീഷ് ബിജെപി സ്ഥാനാര്‍ഥിയും.
സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications