കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണത്തില്‍ സുതാര്യത വേണം: സിസിടിവി ക്യാമറകള്‍ മാറ്റിയതിനെതിരെ കല്‍പ്പറ്റ നഗരസഭ പ്രതിപക്ഷാംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുടെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ എല്‍ഡിഎഫ് ഭരണസമിതി കട്ട് ചെയ്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ എന്നിവരുടെ ഓഫീസുകളിലെ സിസിടിവി ക്യാമറകളാണ് അപ്രതീക്ഷിതമായി കട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ഓഫീസ് സമയം കഴിഞ്ഞ് ജനപ്രതിനിധികള്‍ ഭൂരിപക്ഷവും ഓഫീസ് വിട്ടതിന് ശേഷമായിരുന്നു ക്യാമറകളുടെ കണക്ഷന്‍ വിഛേദിച്ചത്. എന്നാല്‍ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് ഓഫീസുകളിലെ ക്യാമറകള്‍ നീക്കിയതെന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്റെ വിശദീകരണം. സി സി ടി വി ക്യാമറകള്‍ എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കെ പി സി സി അംഗവുമായ പി.പി.ആലി ക്യാമറകള്‍ എടുത്ത് മാറ്റരുതെന്ന് അഭിപ്രായപ്പെടുകയും അത് കൗണ്‍സില്‍ യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ മെയ് 28ന് ലഭിച്ച അജണ്ടയില്‍ കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി സി സി ടി വി ക്യാമറകള്‍ എടുത്തുമാറ്റി.

1527594801

കല്‍പ്പറ്റ നഗരസഭയിലെ സി സി ടി വി ക്യാമറകള്‍ എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് യ.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി ടി.ജി.രവീന്ദ്രന്റെ ഓഫീസ് ഉപരോധിക്കുന്നു.

അതില്‍ പ്രതിഷേധിച്ച്പി.പി.ആലി, എ.പി.ഹമീദ്, അഡ്വ.ടി.ജെ.ഐസക്,കെ.കെ.കുഞ്ഞമ്മദ്, പി.വിനോദ്കുമാര്‍, ഉമൈബമൊയ്തീന്‍കുട്ടി,വി.പി.ശോശാമ്മ, വി.ശ്രീജ,ജല്‍ത്രൂദ്ചാക്കോ, ഒ.സരോജിനി, പി.ആര്‍.ബിന്ദു,കെ.അജിത, അയിഷ പള്ളിയാല്‍ എന്നിവര്‍ വിയോജിപ്പ് രേഖാമൂലം രേഖപ്പെടുത്തി.സി സി ടി വി ക്യാമറ എടുത്ത് മാറ്റരുതെന്ന കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി തീരുമാനമെടുത്ത സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി ടി.ജി.രവീന്ദ്രനെ ഓഫീസില്‍ ഉപരോധിച്ചു. കൗണ്‍സിലിന്റെ തീരുമാനത്തില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് നല്‍കി.ഉപരോധത്തിനുശേഷം നഗരസഭ ഓഫീസിന് മുമ്പില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. ധര്‍ണ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.പി.ആലി ഉദ്ഘാടനം ചെയ്തു.

English summary
kalpetta cabinet members protests against cctv camera changing issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X