Get Updates
Get notified of breaking news, exclusive insights, and must-see stories!

Kalpetta Election Results: കൂവിത്തോൽപ്പിക്കാനായില്ല, ടി സിദ്ദിഖിന് ഭൂരിപക്ഷം ഒൻപതിരട്ടിയാക്കി നൽകി കൽപ്പറ്റ

കല്‍പ്പറ്റ സീറ്റില്‍ വന്‍ ഭൂരിപക്ഷം നേടിയ വിജയം ടി സിദ്ദിഖിനെ സംബന്ധിച്ച് മധുര പ്രതികാരമാണെന്ന് പറയാം. കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ ഇരയായവരെ പുനരധിവസിപ്പിക്കാനായി പണിത കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പ് ഉദ്ഘാടന ദിവസം ഇടത് അണികളില്‍ നിന്ന് കൂവല്‍ നേരിട്ട നേതാവാണ് ടി സിദ്ദിഖ്. പിണറായി വിജയനും കെ രാജനും അടക്കമുളള നേതാക്കളെ വന്‍ കയ്യടികളോടെ സ്വീകരിച്ച സദസ്സ് ടി സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ നല്‍കിയത് വലിയ കൂവല്‍ ആയിരുന്നു.

'താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ മുന്നിൽ', അഖിൽ മാരാരുടെ ആഗ്രഹം സാധിപ്പിച്ച് റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാർ
'താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ മുന്നിൽ', അഖിൽ മാരാരുടെ ആഗ്രഹം സാധിപ്പിച്ച് റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാർ

ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയ വീടുകള്‍ നല്‍കാത്തതും വയനാടിന് വേണ്ടിയുളള ദുരിതാശ്വാസ നിധിയിലേക്കുളള പണപ്പിരിവിനോട് സഹകരിക്കാത്തതും അടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലും ടി സിദ്ദിഖ് വിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടു.

Kalpetta

അതിന് പിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് താന്‍ പണം നല്‍കിയതിന്റെ തെളിവ് ടി സിദ്ദിഖ് പുറത്ത് വിട്ടു. 50,000 രൂപയാണ് ദുരന്തം സംഭവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി സിദ്ദിഖ് കൈമാറിയത്. മാത്രമല്ല വയനാട്ടിലെ ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തന രംഗത്തും ടി സിദ്ദിഖ് സജീവമായിട്ട് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അണികളും സോഷ്യല്‍ മീഡിയയില്‍ പ്രതിരോധം തീര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കല്‍പ്പറ്റ മണ്ഡലം ടി സിദ്ദിഖിനെ കൈ വിട്ടിട്ടില്ലെന്ന് മാത്രമല്ല, കൂടുതല്‍ കരുത്തോടെ ചേര്‍ത്ത് പിടിച്ചിരിക്കുകയുമാണ്. 45031 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ ടി സിദ്ദിഖിന്റെ ജയം. 97379 വോട്ടുകള്‍ സിദ്ദിഖ് നേടിയപ്പോള്‍ 52348 വോട്ടുകള്‍ മാത്രമാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി പികെ അനില്‍കുമാറിന് ലഭിച്ചത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറിനെതിരെ 5470 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു ടി സിദ്ദിഖിന്റെ വിജയം. 5 വര്‍ഷങ്ങള്‍ക്കിപ്പുറം ഒൻപതിരട്ടിയോളം ഭൂരിപക്ഷം നേടിയാണ് സിദ്ദിഖ് കരുത്ത് തെളിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+