നടന്‍ വിനായകനെതിരെ മീടു ആരോപണം: കല്‍പ്പറ്റ പോലീസ് കേസെടുത്തു
Recommended Video
കല്‍പ്പറ്റ: പ്രശസ്ത സിനിമാതാരം വിനായകനെതിരെ മീടു ആരോപണം. കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനി കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ നടന്‍ ഫോണില്‍ വിളിച്ച് അസഭ്യമായി സംസാരിച്ചതെന്നാണ് പരാതിയിലുള്ളത്.
സംഭവം നടന്നപ്പോള്‍ യുവതി വയനാട്ടിലായിരുന്ന തിനാലാണ് കോട്ടയം പോലീസ് പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറിയത്. ഇതിന് മുമ്പ് പല പ്രമുഖര്‍ക്കെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ നടന്‍ വിനായകന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

നിരവധി പുരസ്‌ക്കാരങ്ങളടക്കം നേടിയ നടന്‍ കൂടിയാണ് വിനായകന്‍. ഐ.പി.സി 506, 294 ബി, കെ.പി.എ. 120, 120-0 എന്നീ വകുപ്പുകളിട്ടാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി. നേരത്തെ ഫേസ്ബുക്ക് കുറിപ്പില്‍ യുവതി ഇക്കാര്യം വിശദമാക്കിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
നടിയ്ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല എന്ന് പറഞ്ഞായിരുന്നു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.












Click it and Unblock the Notifications