കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുന്നുകള്‍ക്ക് നവ്യാനുഭവമായി ജില്ലയിലെങ്ങും പ്രവേശനോത്സവങ്ങള്‍ നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുരുന്നുകള്‍ക്ക് ജില്ലയിലെ അക്ഷരമുറ്റങ്ങള്‍ ആദ്യദിനത്തില്‍ സമ്മാനിച്ചത് നവ്യാനുഭവങ്ങള്‍. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും വിവിധങ്ങളായ അലങ്കാര, തോരണങ്ങള്‍ തൂക്കിയാണ് കുരുന്നുകള്‍ക്കായി കാത്തുനിന്നത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി തൊപ്പിയും, തോരണവുമെല്ലാം കൈകളിലേന്തി വര്‍ണാഭമായ ഘോഷയാത്രയും സ്‌കൂളുകളും സംഘടിപ്പിച്ചു. മുമ്പെല്ലാം വിദ്യാലയങ്ങളിലെ ആദ്യദിനത്തില്‍ മാതാപിതാക്കളുടെ കൈപിടിച്ചെത്തുന്ന കുരുന്നുകള്‍ കരഞ്ഞുകൊണ്ടായിരുന്നു ആദ്യദിനത്തില്‍ അക്ഷരമുറ്റം നിറയാറുള്ളതെങ്കില്‍ ഇത്തവണ അതുണ്ടായില്ല.

പലരിലും പല ഭാവങ്ങള്‍, സന്തോഷം, ആശങ്ക, അത്ഭുതം എന്നിങ്ങനെ നിരവധി ഭാവങ്ങള്‍. എന്തിരുന്നാലും ഇത്തവണത്തെ പ്രവേശനോത്സവം സ്‌കൂള്‍ മുറ്റത്ത് കുരു ന്നുകള്‍ക്ക് വേറിട്ട അനുഭവമായി. മേപ്പാടി ജി.എല്‍.പി സ്‌കൂളിലായിരുന്നു ഇത്തവണത്തെ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം. കല്‍പ്പറ്റ എം എല്‍ എ സി.കെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയതായി എത്തിയ കുരുന്നുകളെ സ്വീകരിച്ചു. തുടര്‍ന്ന് വിവിധ വര്‍ണങ്ങള്‍ വാരിവിതറിയ ക്ലാസ്മുറികളിലേക്ക് ആനയിച്ചു. കുരുന്നുകള്‍ക്ക് കൂട്ടായി മുതിര്‍ന്ന വിദ്യാര്‍ത്ഥികളും അവരെ അനുഗമിച്ചു. തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുട്ടികള്‍ക്ക് മധുരം നല്‍കി. 73 കുട്ടികളായിരുന്നു ഒന്നാംക്ലാസ് പ്രവേശനത്തിന് ഇവിടെ എത്തിയത്.

news

ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.മിനി അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് പ്രവേശനോത്സവം മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും മാനന്തവാടി പഞ്ചായത്ത്തല പ്രവേശനോത്സവം തിരുനെല്ലി അസീസി എല്‍.പി. സ്‌കൂളില്‍ ഒ.ആര്‍.കേളു എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. മൂലങ്കാവ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷത വഹിച്ചു. എസ്.എസ്.എ. അഡീഷണല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ. ദേവകിയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച സൈക്കിളിന്റെയും പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച മേശ, കസേര എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാറും നടത്തി. തിരുനെല്ലിയില്‍ നടന്ന പ്രവേശനോത്സവത്തില്‍ തിരുനെല്ലി പഞ്ചായത്ത് മെമ്പര്‍ മായാദേവി അധ്യക്ഷത വഹിച്ചു.

English summary
Kalpetta; 'Praveshanolsavam' in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X