കല്‍പറ്റ നഗരവികസനം: 20 കോടി രൂപയുടെ ഡി പി ആര്‍ തയ്യാറാക്കി
കല്‍പറ്റ: കല്‍പറ്റ ടൗണ്‍ നവീകരണത്തോടനുബന്ധിച്ച് ഡിപിആര്‍ തയ്യാറാക്കുന്നതിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ടാക്റ്റ് സൊസൈറ്റിയുടെ വിദഗ്ധ സംഘം കല്‍പറ്റ ടൗണില്‍ പരിശോധന നടത്തി. ജില്ലാ അസി. ടൗണ്‍ പ്ലാനര്‍ ആര്‍.ബോസും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഡ്രെയിനേജ്, ഫുട്പാത്ത് നവീകരണം, കൈവരി, സ്ട്രീറ്റ് ലൈറ്റുകള്‍, പ്രത്യേക ട്രാഫിക് ജഗ്ഷനുകള്‍, ഓട്ടോമറ്റിക് ട്രാഫിക് സിഗ്‌നലുകള്‍, പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ വൈ-ഫൈ ബസ് സ്റ്റോപ്പുകള്‍, ട്രാഫിക് പരിഷ്‌ക്കരണം, നഗരസൗന്ദര്യവത്കരണം, ലിങ്ക് റോഡുകളുടെ വിപുലീകരണം എന്നിവയാണ് ഡി പി ആര്‍ ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റ് നഗരസഭകളില്‍ നിന്നും വ്യത്യസ്തമായി ഡ്രൈനേജ് നവീകരണം കല്‍പ്പറ്റയില്‍ നടന്നിട്ട് കാലങ്ങളായിരുന്നു. ഫുട്പാത്ത് നവീകരണത്തിന്റെ കാര്യവും മറിച്ചല്ല. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഫുട്പാത്തുകളില്‍ വീണും മറ്റും അപകടമുണ്ടാകുന്നതും കല്‍പ്പറ്റയില്‍ പതിവായിരുന്നു. ഫുട്പാത്തുകള്‍ക്ക് കൈവരികളില്ലാത്തതും മറ്റും അനധികൃതപാര്‍ക്കിനും കച്ചവടത്തിനും കാരണമായിരുന്നു. ബൈപ്പാസ് വന്നിട്ടും ടൗണില്‍ ട്രാഫിക്ക് കുരുക്കും പതിവായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കോടികള്‍ മുടക്കി നടപ്പാക്കേണ്ട ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കല്‍പറ്റ ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി ഡി പി ആര്‍ തയ്യാറാക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ വിദഗ്ധ സംഘം കല്‍പറ്റ നഗരസഭയില്‍ ചര്‍ച്ച നടത്തുന്നു.
ജില്ലാ ആസ്ഥാനമായിട്ട് കൂടി കല്‍പ്പറ്റയില്‍ ഒരു പഞ്ചായത്തിന്റെ വികസനം പോലുമില്ലാത്തത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. നഗരസഭയില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തില്‍ സി.കെ.ശശീന്ദ്രന്‍ എം എല്‍ എ , നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍.രാധാകൃഷ്ണന്‍, വികസന സ്റ്റാന്‍ന്റിംഗ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, കൗണ്‍സിലര്‍മ്മാരായ വി.ഹാരീസ്, കെ.ബാബു, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications