കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണവുമായി പോയ വാഹനം തട്ടിക്കൊണ്ടുപോയി; നഷ്ടമായത് 1 കോടിയുടെ ആഭരണങ്ങള്‍
വാളയാര്‍: കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണ്ണവുമായി പോയ വാഹനം തട്ടിക്കൊണ്ടുപോയതായി പരാതി. കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ 98.05 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നാണ് കമ്പനി അധികൃതര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.
തിങ്കളാഴ്ച്ച രാവിലെ 11. 30 ന് വാളയാര്‍ അതിര്‍ത്തിക്ക് സമീപം ചാവടിയില്‍ വെച്ച് ഒരു സംഘം ആഭരണങ്ങള്‍ കൊണ്ടുപോയ വാഹനങ്ങള്‍ തടയുകയും ഡ്രൈവര്‍മാരെ വാഹനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി വാഹനങ്ങളുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

തൃശ്ശൂരില്‍ നിന്ന് രണ്ട് വാഹനത്തിലായിരുന്നു കോയമ്പത്തൂരിലേക്ക് ആഭരണങ്ങള്‍ കൊണ്ടുപോയത്. വാഹനങ്ങളിലുണ്ടായിരുന്ന ആഭരണങ്ങള്‍ക്ക് എല്ലാ രേഖകലും ഉണ്ടായിരുന്നതായും ഇന്‍ഷൂറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിക്കുമെന്നും കല്യണ്‍ ജ്വല്ലറി അധികൃതര്‍ വ്യാക്തമാക്കി.












Click it and Unblock the Notifications