കല്യാണിന്‍റെ 1 കോടി രുപയുടെ സ്വര്‍ണ്ണം കവര്‍ന്നത് കോടാലി ശ്രീധരന്‍?;സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
പാലക്കാട്: തൃശ്ശൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയ കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ തട്ടിയെടുത്തത് ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരനെന്ന് സൂചന. കവര്‍ച്ചാ സംഘത്തിന്റെ നിര്‍ണായക സിസിടി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെ സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയക്കായിരുന്നു വാളയാര്‍ ചെക്കപോസ്റ്റിന് സമീപത്ത് വെച്ച് രണ്ട് വാഹനമുള്‍പ്പടെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സ്വര്‍ണം കവര്‍ച്ചാസംഘം തട്ടിയെടുത്തത്. കൊള്ള സംഘത്തിലുണ്ടായിരുന്ന കോടാലി ശ്രീധരന്റെ ഉറ്റ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

വാളയാറിലെ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊള്ള സംഘത്തെക്കുറിച്ച് സൂചന കിട്ടിയത്. കോടാലി ശ്രീധരന്റെ സംഘത്തില്‍പ്പെട്ട മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് നിര്‍ണ്ണായകമായത്.












Click it and Unblock the Notifications