കല്യാണ്‍ സാരീസ് ഇരിക്കല്‍ സമരം; നിരാഹാര സമരം തുടങ്ങി
തൃശൂര്‍: വനിതാ ജീവനക്കാര്‍ക്കാരെ അകാരണമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കല്യാണ്‍ സാരീസിന് മുന്നില്‍ നടത്തുന്ന ഇരിക്കല്‍ സമരം രണ്ടാംഘട്ടത്തിലേക്ക്. സമരം നടത്തുന്ന ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാര് സ്ഥാപനം മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് വനിതാ തൊഴിലാളികള്‍.
മുഖ്യധാരാ മാധ്യമങ്ങളും പ്രധാന തൊഴിലാളി സംഘടനകളും അവഗണിച്ച സമരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചവര്‍ സമരസ്ഥലത്തെത്തി റിലേ നിരാഹാര സമരത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചിട്ടുണ്ട്. അമ്പതോളം പേര് വനിതാ ദിനത്തില്‍ സമരപ്പന്തലിലെത്തുകയും ചെയ്തു.

65 ദിവസത്തിലേറെ കടന്ന ജീവനക്കാരുടെ സമരത്തിന് തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയുടെ പിന്തുണ ലഭിച്ചിരുന്നു. ജീവനക്കാരുടെ ചെലിവിന് ആവശ്യമായ പണം സമാഹരിക്കുന്നതിനും സമരത്തിന് പ്രചരണം നടത്തുന്നതിനും ഫേസ്ബുക്ക് കൂട്ടായ്മ മുന്നിലുണ്ട്. തൃശൂരില്‍ നിന്നും പുറത്തുനിന്നും കൂടുതല്‍പേരെ സമരത്തില്‍ പങ്കെടുപ്പിച്ച് സമരം ശക്തിപ്പെടുത്താന്‍ ഫേസ്ബുക്ക് കൂട്ടായ്മ തീരുമാനിച്ചു.
കല്യാണ്‍ സാരീസിലെ തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ച ആറ് വനിതാ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെയാണ് വനിതാ ജീവനക്കാര്‍ അസംഘടിത തൊഴിലാളി യൂണിയന്റെ പിന്തുണയോടുകൂടി സമരം നടത്തിവരുന്നത്. തങ്ങള്‍ ജോലി ചെയ്തുവരുന്ന സ്ഥാപനത്തില്‍ തന്നെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications