കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണ്‍ സാരീസ് ഇരിക്കല്‍ സമരം; നിരാഹാര സമരം തുടങ്ങി

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: വനിതാ ജീവനക്കാര്‍ക്കാരെ അകാരണമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കല്യാണ്‍ സാരീസിന് മുന്നില്‍ നടത്തുന്ന ഇരിക്കല്‍ സമരം രണ്ടാംഘട്ടത്തിലേക്ക്. സമരം നടത്തുന്ന ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാര്‍ സ്ഥാപനം മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് വനിതാ തൊഴിലാളികള്‍.

മുഖ്യധാരാ മാധ്യമങ്ങളും പ്രധാന തൊഴിലാളി സംഘടനകളും അവഗണിച്ച സമരത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചവര്‍ സമരസ്ഥലത്തെത്തി റിലേ നിരാഹാര സമരത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ വനിതാ ദിനത്തില്‍ സമരപ്പന്തലിലെത്തുകയും ചെയ്തു.

kalyan-srees

65 ദിവസത്തിലേറെ കടന്ന ജീവനക്കാരുടെ സമരത്തിന് തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയുടെ പിന്തുണ ലഭിച്ചിരുന്നു. ജീവനക്കാരുടെ ചെലിവിന് ആവശ്യമായ പണം സമാഹരിക്കുന്നതിനും സമരത്തിന് പ്രചരണം നടത്തുന്നതിനും ഫേസ്ബുക്ക് കൂട്ടായ്മ മുന്നിലുണ്ട്. തൃശൂരില്‍ നിന്നും പുറത്തുനിന്നും കൂടുതല്‍പേരെ സമരത്തില്‍ പങ്കെടുപ്പിച്ച് സമരം ശക്തിപ്പെടുത്താന്‍ ഫേസ്ബുക്ക് കൂട്ടായ്മ തീരുമാനിച്ചു.

കല്യാണ്‍ സാരീസിലെ തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ച ആറ് വനിതാ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെയാണ് വനിതാ ജീവനക്കാര്‍ അസംഘടിത തൊഴിലാളി യൂണിയന്റെ പിന്തുണയോടുകൂടി സമരം നടത്തിവരുന്നത്. തങ്ങള്‍ ജോലി ചെയ്തുവരുന്ന സ്ഥാപനത്തില്‍ തന്നെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

English summary
Kalyan sarees 'Irikkal Samaram' turns hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X