ഒടുവില്‍ പ്രതികരിച്ച് കല്യാണി പ്രിയദര്‍ശനും, മരയ്ക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യൂ; എല്ലാവരും അഗ്രഹിക്കുന്നു
കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഉറപ്പുലഭിച്ചെന്ന് ഉടമകള്‍ പറഞ്ഞതിന് പിന്നാലെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയെന്നും റിലീസിനായി ഇനി കാത്തിരിക്കാനാവില്ലെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്.
പ്രശ്‌നത്തില്‍ ഇടപെട്ട് ഫിലിം ചേംബറും രംഗത്തെത്തിയിരുന്നു. മരയ്ക്കാര്‍ ഒടിടി റിലീസ് മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ ആശീര്‍വാദ് ഫിലിംസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മരയ്ക്കാര്‍ ഒടിടി റിലീസ് ചെയ്താല്‍ മലയാള സിനിമ മേഖലയെയും വിതരണക്കാരെയും വലിയ രീതിയില്‍ ബാധിക്കും. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടിയും പ്രിയദര്‍ശന്റെ മകളുമായ കല്യാണി..വിശദാംശങ്ങളിലേക്ക്...

ഒടിടിയില്‍ മരയ്ക്കാര്‍ റിലീസ് ചെയ്യുന്നതിനായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടത്തിയെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഫിലിം ചേംബര്‍ അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നാണ് ആന്റണി അറിയിച്ചത്. 2020ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചി്ത്രമാണിത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

സംസ്ഥാനത്തെ തീയേറ്ററുകളിലെ കൊവിഡ് നിയന്ത്രണങ്ങളാണ് ഒടിടി റിലീസിന് നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം. നിലവിലുള്ളത് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയാണ്. ഇതുവെച്ച് റിലീസ് ചെയ്താല്‍ റിലീസ് ലാഭകരമാകുമോ എന്നതിലാണ് ആശങ്കയുള്ളത്. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പറഞ്ഞിരുന്നു.

എന്നാല്‍ ഒടിടിക്ക് റിലീസ് ചെയ്യരുതെന്നാണ് ആഗ്രഹമെന്നും, അതുകൊണ്ടാണ് മരയ്ക്കാറിന്റെ ടീമുമായി ചര്‍ച്ച നടത്തുന്നത്. ഒടിടിയില്‍ റിലീസ് ചെയ്താല്‍ ഇവര്‍ക്കെതിരെ വിലക്ക് കൊണ്ടുവരുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഈ ചര്‍ച്ചകളൊക്കെ നടക്കുന്നതിനിടെയാണ് പ്രതികരണവുമായി നടി കല്യാണി ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം തീയേറ്റര്‍ റിലീസ് ചെയ്യണമെന്നാണ് കല്യാണി ട്വിറ്ററില്‍ കുറിച്ചത്. കല്യാണിയുടെ കുറിപ്പ് ഇങ്ങനെ, ആശംസകള്‍, ഇനി ദയവായി എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് നല്‍കൂ. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യൂ - കല്യാണി ട്വിറ്റില്‍ കുറിച്ചു. ചിത്രത്തിന് ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍ ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് കല്യാണിയുടെ പ്രതികരണം.

കല്യാണിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി ആരാധകരും കമന്റ് പങ്കുവച്ചിട്ടുണ്ട്. തീയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആരാധകരുടെയും ആവശ്യം. ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണെന്നും തീയേറ്ററില്‍ ഇരുന്ന് കാണാനാണ് ഓരോ പ്രേക്ഷകരും ആഗ്രഹിക്കുന്നതെന്ന് ചിലര്‍ കമന്റായി പറയുന്നു. മരയ്ക്കാര്‍ ഒടിടിയില്‍ പോവരുത്, തീയേറ്ററില്‍ വരണമെന്നാണ് മിക്കവരുടെയും അഭിപ്രായം.

അതേ സമയം, മോഹന്‍ലാല്‍ തന്നെ നായകനാവുന്ന ആറാട്ട് റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ് . ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് വിചാരിച്ച ചിത്രമാണിത്. ആറാട്ട് അടുത്ത വര്‍ഷം ഫെബ്രുവരി പത്തിനാണ് റിലീസ് ചെയ്യുക. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു . ആറാട്ടും നേരത്തെ ഒ ടി ടി റിലീസ് ഒരുങ്ങുന്നു എന്ന അഭ്യൂഹമുണ്ടായ ചിത്രമാണ്. റിലീസുകള്‍ കേരളത്തില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തീയേറ്ററില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. ചിത്രം നവംബര്‍ 12 ന് തീയേറ്ററുകളില്‍ എത്തും.
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications