കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ തിരിച്ചെടുത്തത് തെറ്റെന്ന് കമല്‍ഹാസന്‍, ഡബ്ല്യുസിസിയുടെ പോരാട്ടം ന്യായം, അവര്‍ക്ക് പിന്തുണ

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ എഎംഎംഎയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവം വന്‍ വിവാദമുയര്‍ത്തിയിരുന്നു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ഈ വിഷയത്തില്‍ പ്രതികരണമുണ്ടായിരുന്നു. കന്നഡ സിനിമാ ലോകം ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തമിഴകത്തെ സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ശരിയായില്ലെന്ന നിലപാടിലാണ് കമല്‍ഹാസന്‍. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയാണിത്.

മനോരമയുടെ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കമല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും കമല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം സ്ത്രീകളെ ബഹുമാനിക്കാനറിയുന്നവരാണ് തമിഴ് താരസംഘടനയെന്ന് നടന്‍ കാര്‍ത്തി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനുമെന്നും താരം പറഞ്ഞു. ഇതും അമ്മയുടെ നിലപാടിനെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ്.

ദിലീപിനെ തിരിച്ചെടുത്തത് എന്തിന്

ദിലീപിനെ തിരിച്ചെടുത്തത് എന്തിന്

കമല്‍ഹാസന്‍ ചില ചോദ്യങ്ങളാണ് അമ്മയോട് ഉന്നയിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ട ആവശ്യം എന്തായിരുന്നുവെന്നാണ് കമല്‍ഹാസന്‍ ചോദിക്കുന്നത്. ചര്‍ച്ച ചെയ്തതിന് ശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടത്. എന്നാല്‍ അതുണ്ടായില്ലെന്നും കമല്‍ പറഞ്ഞു. അതേസമയം അമ്മയുടെ തീരുമാനങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്ന ഡബ്ല്യുസിസിയെയും കമല്‍ പിന്തുണച്ചിട്ടുണ്ട്.

ഡബ്ല്യുസിസിയുടെ നിലപാട്

ഡബ്ല്യുസിസിയുടെ നിലപാട്

ദിലീപിന്റെ വിഷയത്തില്‍ ഡബ്ല്യുസിസി ഉയര്‍ത്തുന്ന നിലപാടുകള്‍ വ്യക്തമാണ്. അവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കമല്‍ പറഞ്ഞു. ഡബ്ല്യുസിസിയുടേത് നിലപാടാണ്. എതിരഭിപ്രായങ്ങളെ മാനിക്കാന്‍ താരസംഘടന തയ്യാറാവേണ്ടിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അതേസമയം ഈ വിഷയം തമിഴ്‌നാട്ടിലും വലിയ വിവാദമായിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെയാണ് ഈ വിഷയം കൂടുതല്‍ വിവാദത്തിലേക്ക് പോയത്. മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞിരുന്നു.

സ്വാതന്ത്ര്യത്തിന്റെ പ്രസക്തി

സ്വാതന്ത്ര്യത്തിന്റെ പ്രസക്തി

കലാകാരനെന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും തിളങ്ങുന്ന കമല്‍ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെ കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. സൂപ്പര്‍ താരങ്ങളെന്ന വിശേഷണം തന്നെ സ്വാതന്ത്ര്യമെന്ന ആശയത്തിനെതിരാണ്. നിലവിലെ പരിതസ്ഥിതിയാണ് കലാകാരനില്‍ നിന്ന് രാഷ്ട്രീയത്തിലെത്താനുള്ള തീരുമാനത്തിന് പിന്നില്‍. തമിഴ്‌നാടിന് വേണ്ടി പ്രവര്‍ത്തിച്ചാലും അതിന്റെ പ്രതിഫലനം രാജ്യത്ത് മുഴുവനമുണ്ടാകുമെന്നും കമല്‍ പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിക്കണം

ചോദ്യങ്ങള്‍ ചോദിക്കണം

ചോദ്യങ്ങള്‍ സമൂഹത്തിന് ഗുണകരമാണ്. ചോദ്യങ്ങളെ എന്നും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ചോദ്യങ്ങളെ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യ സര്‍ക്കാരിന്റെ അടിത്തറ. വാണിജ്യതാല്‍പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തിസ്വാതന്ത്ര്യം അടിയറവ് വെക്കാന്‍ പാടില്ല. ജനങ്ങള്‍ തന്നെ നല്ല നടന്‍മാരായി കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇനി അഭിനയിക്കേണ്ട സാഹചര്യമില്ലെന്നും കമല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും കമല്‍ വ്യക്തമാക്കി.

പിണറായിക്ക് പുകഴ്ത്തല്‍

പിണറായിക്ക് പുകഴ്ത്തല്‍

മുഖ്യമന്ത്രി പിണറായി വിജയനെയും കമല്‍ പുകഴ്ത്തിയിട്ടുണ്ട്. അഭിനയിക്കാനറിയില്ല എന്നതാണ് പിണറായി വിജയനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. പിണറായിയുമായുള്ള അടുപ്പം കാണുമ്പോള്‍ പലരും ചോദിക്കാറുണ്ട്, നിങ്ങള്‍ ലെഫ്റ്റാണല്ലോയെന്ന്, താന്‍ ഇടതോ വലതോ അല്ലെന്നും നടുവിലാണെന്നും കമല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതും ആലോചനയിലുണ്ട്. തമിഴ്‌നാട്ടിലാണ് ഞാന്‍ ജനിച്ചത്. അതിനാല്‍ തമിഴര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. അതിന്റെ പ്രതിഫലനം രാജ്യത്ത് മുഴുവന്‍ ഉണ്ടാകുമെന്നും കമല്‍ പറഞ്ഞു.

മായാനദി സ്ത്രീവിരുദ്ധ ചിത്രം.....സ്വന്തം ചിത്രത്തില്‍ എന്തും ആവാമെന്നാണോയെന്ന് മെന്‍ ഇന്‍ കളക്ടീവ്മായാനദി സ്ത്രീവിരുദ്ധ ചിത്രം.....സ്വന്തം ചിത്രത്തില്‍ എന്തും ആവാമെന്നാണോയെന്ന് മെന്‍ ഇന്‍ കളക്ടീവ്

കാണാതായ ദിവസം ജസ്ന ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിച്ചത് 10 മിനിറ്റ്! ആണ്‍ സുഹൃത്തിന് പിന്നാലെ പോലീസ്കാണാതായ ദിവസം ജസ്ന ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിച്ചത് 10 മിനിറ്റ്! ആണ്‍ സുഹൃത്തിന് പിന്നാലെ പോലീസ്

English summary
kamal against amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X