കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യാതിഥിതിയെ തീരുമാനിക്കുന്ന സര്‍ക്കാരാണ്... മോഹന്‍ലാല്‍ പങ്കെടുക്കുമോയെന്ന് അറിയില്ലെന്ന് കമല്‍!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കത്തുകയാണ്. പ്രമുകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ പിന്തുണച്ചതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ വേണ്ടെന്നാണ് ഇവരുടെ വാദം. എന്നാല്‍ മോഹന്‍ലാലിനെ പിന്തുണച്ച് സംവിധായകന്‍ വിസി അഭിലാഷ് രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് വരും ദിവസത്തില്‍ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംവിധായകന്‍ കമല്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ തീരുമാനമാണെന്നും താന്‍ അതിനൊപ്പം നില്‍ക്കുകയാണെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ പറയുന്നത്. അതേസമയം ചടങ്ങിന് കൊഴുപ്പ് കൂട്ടാന്‍ എന്തിനാണ് സൂപ്പര്‍താരമെന്ന് ഭീമഹര്‍ജി നല്‍കിയവര്‍ സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. അതേസമയം കമല്‍ ഇവരുടെ പ്രതിഷേധത്തിനൊപ്പം ചേരുമെന്നോ വിട്ടുനില്‍ക്കുമെന്നോ പ്രഖ്യാപിച്ചിട്ടില്ല.

മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല

മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയെ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല. ജനറല്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയത്. ഞാനും കൂടി ഭാഗമായി ജനറല്‍ കൗണ്‍സില്‍ ആണിത്. ഈ വിഷയത്തെ കുറിച്ച് പ്രത്യേകമായൊരു ചര്‍ച്ച വന്നിട്ടില്ല. ഞാന്‍ ഈ ഹര്‍ജിയില്‍ അതുകൊണ്ട് ഒപ്പിട്ടിട്ടുമില്ല. സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരാണ്. അവരുടെ ഭാഗമായി നില്‍ക്കുകയാണ് താന്‍ ചെയ്യുന്നതെന്നും കമല്‍ പറഞ്ഞു.

എല്ലാം തീരുമാനിക്കുന്നത് സര്‍ക്കാര്‍

എല്ലാം തീരുമാനിക്കുന്നത് സര്‍ക്കാര്‍

പുരസ്‌കാര ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണമെന്നത് സര്‍ക്കാരിന്റെ തീരുമാനമാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അത് നടപ്പിലാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അത് ചെയ്യാറുള്ളത്. മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്യുകയും സാംസ്‌കാരിക വകുപ്പ് മന്ത്രി പുരസ്‌കാര ദാന ചടങ്ങില്‍ അധ്യക്ഷനായിരിക്കുകയും ചെയ്യും. അതാണ് പതിവ്. അതേസമയം ഹര്‍ജിയെ പിന്തുണയ്ക്കാനില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുക കൂടിയാണ് കമല്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിനെ ക്ഷണിച്ചതായി അറിയില്ല

മോഹന്‍ലാലിനെ ക്ഷണിച്ചതായി അറിയില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ആര് മുഖ്യാതിഥിയാകണം എന്ന് ചലച്ചിത്ര അക്കാദമിയല്ല തീരുമാനിക്കുന്നത്. അങ്ങനെയൊരു മുഖ്യാതിഥിയെ പറ്റി ഔദ്യോഗികായി ഇതുവരെയും യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. ഔദ്യോഗികമായി അങ്ങനെയൊന്നുമില്ലാത്തതിനാല്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ എനിക്ക് സ്ഥിരീകരണം നല്‍കാനാകില്ല. ഓര്‍ഗനൈസിങ് കമ്മിറ്റി മീറ്റിങ് നടക്കുമ്പോള്‍ സാംസ്‌കാരിക മന്ത്രിയാണ് പറഞ്ഞത് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാമെന്ന്. ആ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രതിഷേധം.

പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്

പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്

ജനറല്‍ കൗണ്‍സില്‍ അംഗങ്ങല്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ട്. ആ പ്രതിഷേധം വേണ്ടപ്പെട്ടവരെ അറിയിച്ച് മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ എന്റെ തീരുമാനം. ചലച്ചിത്ര പുരസ്‌കാര ചടങ്ങ് എങ്ങനെ നടത്തണം എന്ന് ചലച്ചിത്ര അക്കാദമിയും സര്‍ക്കാരും ഇതുവരെ ഒരു ധാരണയില്‍ എത്തിയിട്ടില്ല. കാരണം കഴിഞ്ഞ രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആഘോഷമായി വലിയ താരനിരയുടെ സാന്നിധ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടതെന്നും കമല്‍ പറഞ്ഞു.

ഇത്തവണത്തെ പരിപാടി എങ്ങനെ

ഇത്തവണത്തെ പരിപാടി എങ്ങനെ

അവാര്‍ഡ് ജേതാക്കളെ കൂടാതെ മുതിര്‍ന്ന പല താരങ്ങളും കഴിഞ്ഞ തവണത്തെ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. വേദിയില്‍ ചില പരിപാടികളും അരങ്ങേറി. അതിന്റെ തുടര്‍ച്ചയാകണം ഇത്തവണത്തേത് എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ആഗ്രഹിക്കുന്നത്. എന്നാല്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതിനോട് യോജിപ്പില്ല. അവാര്‍ഡ് ജേതാക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ലളിതമായൊരു ചടങ്ങ് മതിയെന്നാണ് അവരുടെ അഭിപ്രായം. എന്നാലേ അങ്ങനെയൊരു ചടങ്ങിന് പ്രൗഢിയുണ്ടാകൂ എന്നാണ് അവര്‍ കരുതുന്നത്. വ്യക്തിപരമായി എന്റെ അഭിപ്രായവും അതു തന്നെയാണെന്നും കമല്‍ വ്യക്തമാക്കി.

അവരോട് യോജിപ്പില്ല

അവരോട് യോജിപ്പില്ല

സംവിധായകന്‍ വിസി അഭിലാഷും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭീമഹര്‍ജിയില്‍ ഒപ്പിടുന്നതിന് വേണ്ടി ഒരു സംവിധായകന്‍ സമീപിച്ചിരുന്നു. എനിക്ക് വ്യക്തിപരമായി ഇക്കാര്യത്തോട് യോജിപ്പില്ലെന്ന് അന്ന് തന്നെ പറഞ്ഞു. ഹര്‍ജിയില്‍ ഞാന്‍ ഒപ്പിട്ടിട്ടുമില്ല. അങ്ങനെ ഒഴിവാക്കാന്‍ പറ്റുന്നൊരു വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് ഞാന്‍ കരുതുന്നില്ല. പ്രതിഭകൊണ്ട് മലയാള സിനിമയെ സര്‍ഗാത്മകമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ലല്ലോ. മോഹന്‍ലാലല്ല പുരസ്‌കാര ദാന ചടങ്ങ് നിര്‍വഹിക്കുന്നത് മുഖ്യമന്ത്രിയാണ്.

വലിയ അഭിമാനം

വലിയ അഭിമാനം

മോഹന്‍ലാല്‍ ആ വേദിയില്‍ ഇരിക്കുമ്പോള്‍ ആ ചടങ്ങിന് പ്രൗഢി കൂടുകയേയുള്ളൂ. ഞാന്‍ സംവിധാനം ചെയ്‌തൊരു സിനിമയിലൂടെ ഇന്ദ്രന്‍സ് നേടിയ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനെ പോലൊരു നടന്റെ സാന്നിധ്യത്തില്‍ വാങ്ങുമ്പോള്‍ എനിക്കതില്‍ അഭിമാനമേയുള്ളൂ. ഇതാണ് എന്റെ നിലപാട്. അവര്‍ ഉന്നയിക്കുന്ന വിഷയം ഇന്ദ്രന്‍സിന്റെ മാറ്റ് കുറയുമെന്നാണ്. അവര്‍ പറയുന്നതിന്റെ യുക്തി എനിക്ക് മനസിലാവുന്നില്ല. ഒരു നടന് എല്ലാവര്‍ഷവും ശക്തമായ അഭിനയ മുഹൂര്‍ത്തങ്ങളുള്ള ചിത്രം കിട്ടണം എന്നില്ലല്ലോ. നല്ല കഥാപാത്രങ്ങളെ കിട്ടുകയെന്നതും അവാര്‍ഡില്‍ വലിയൊരു മാനദണ്ഡമല്ലേ. ഇത്തവണ കിട്ടിയില്ലെന്ന് കരുതി അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് കുറയുമോ എന്നും അഭിലാഷ് ചോദിച്ചു.

മോഹന്‍ലാലിനെ മാറ്റി നിര്‍ത്തണം: നിലപാട് വ്യക്തമാക്കി ആളൊരുക്കം സംവിധായകന്‍ അഭിലാഷ്!മോഹന്‍ലാലിനെ മാറ്റി നിര്‍ത്തണം: നിലപാട് വ്യക്തമാക്കി ആളൊരുക്കം സംവിധായകന്‍ അഭിലാഷ്!

ഇറാനെതിരെ തിരിച്ചടിച്ച് ട്രംപ്... റൂഹാനിയുടെ ഭീഷണി ചെലവാകില്ല, ചരിത്രം മറക്കരുതെന്ന് മുന്നറിയിപ്പ്!ഇറാനെതിരെ തിരിച്ചടിച്ച് ട്രംപ്... റൂഹാനിയുടെ ഭീഷണി ചെലവാകില്ല, ചരിത്രം മറക്കരുതെന്ന് മുന്നറിയിപ്പ്!

English summary
kamal clear his stand on mohanlal controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X