കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ കമലിന്റെ പരിഹാസം; പ്രതിഷേധവുമായി താരങ്ങള്‍!! മന്ത്രിക്ക് കത്തയച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: മുതര്‍ന്ന താരങ്ങളെ പരിഹസിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ പ്രസ്താവനക്കെതിരെ താരങ്ങള്‍. അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ കമലിന്റെ പ്രസ്താവനയിലെ അനൗചിത്യം വിശദമാക്കി കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന് കത്തയച്ചു. അമ്മയിലെ കൈനീട്ടം വാങ്ങുന്ന മുതിര്‍ന്ന താരങ്ങളെയാണ് കമല്‍ തന്റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചത്.

കമലിന്റെ പ്രസ്താവന തങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ മന്ത്രിക്ക്് അയച്ച കത്തില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു. കുറച്ചുകൂടെ മാന്യത ആകാമായിരുന്നുവെന്നും ഇടവേളബാബു പറഞ്ഞു. വിവാദം ഇങ്ങനെ...

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും മഹാന്‍മാരെന്ന് കരുതിയ ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. 500ലേറെ അംഗങ്ങളുള്ള അമ്മയിലെ 50 പേര്‍ മാത്രമാണ് സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നും കമല്‍ പറഞ്ഞതാണ് മുതിര്‍ന്ന താരങ്ങളെ പ്രകോപിപ്പിച്ചത്.

മുതിര്‍ന്നവരുടെ പ്രതികരണം

മുതിര്‍ന്നവരുടെ പ്രതികരണം

ഞങ്ങള്‍ ഔദാര്യത്തിന് കൈനീട്ടി നില്‍ക്കുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത്. ദശാബ്ദങ്ങളായി സിനിമാ രംഗത്തുള്ളവരാണ് തങ്ങള്‍. ഞങ്ങളുടെ സാന്നിധ്യം എളിയ രീതിയിലെങ്കിലും എഴുതപ്പെട്ടിട്ടുണ്ട്. ആ രീതിയിലാണ് ജനങ്ങള്‍ തങ്ങളെ കാണുന്നതെന്ന് മന്ത്രിക്കയച്ച കത്തില്‍ നാല് മുതിര്‍ താരങ്ങള്‍ പറയുന്നു.

കൈനീട്ടം ഔദാര്യമല്ല

കൈനീട്ടം ഔദാര്യമല്ല

ഞങ്ങളുടെ സംഘടനയായ അമ്മ മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല തങ്ങള്‍ കാണുന്നത്. അതൊരു സ്‌നേഹ സ്പര്‍ശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍ അത് നല്‍കുന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താകുന്നതെന്നും താരങ്ങള്‍ കത്തില്‍ വിശദീകരിച്ചു.

തീരെ ചെറിയ മനസ്

തീരെ ചെറിയ മനസ്

ഔദാര്യത്തിന് വേണ്ടിയുള്ള കൈനീട്ടലായി ഇതിനെ കാണാന്‍ തീരെ ചെറിയ മനസുകള്‍ക്കേ സാധിക്കൂ. അവകാശത്തെ ഔദാര്യമായി കാണുന്ന വ്യക്തി ചലച്ചിത്ര അകാദമിയുടെ തലപ്പത്തിരിക്കുന്നത് തങ്ങളെ ഞെട്ടിക്കുന്നു. ഞങ്ങള്‍ക്കുണ്ടായ വിഷമം പങ്കുവച്ചുവെന്ന് മാത്രമേയുള്ളൂ. നടപടികള്‍ സ്വീകരിക്കേണ്ടത് താങ്കളാണല്ലോ എന്നും സൂചിപ്പിച്ചാണ് കത്ത് അവസാനിക്കുന്നത്.

കുറച്ചുകൂടെ മാന്യത ആകാം

കുറച്ചുകൂടെ മാന്യത ആകാം

ഒരു അക്കാദമി ചെയര്‍മാന് ചേര്‍ന്ന വാക്കുകളല്ല കമല്‍ ഉപയോഗിച്ചതെന്ന് ഇടവേള ബാബു പ്രതികരിച്ചു. കുറച്ചുകൂടെ മാന്യത ആകാമായിരുന്നു. നിലപാടുകളും അഭിപ്രായങ്ങളുമാകാം. 50 കഴിഞ്ഞവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്. ഇപ്പോഴെങ്കിലും ഇങ്ങനെ തുറന്നുപറഞ്ഞതിന് നന്ദിയുണ്ടെന്നും ഇടവേള ബാബു പറയുന്നു.

English summary
Kamal Controversial comment: Senior Actors sent letter to Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X