Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്തിന്റെ വഴിയേ കമലഹാസനും.. ചെന്നെയിൽ ആരാധകരുമായി കൂടിക്കാഴ്ച.. രാഷ്ട്രീയത്തിലേക്ക് ഉടൻ

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം കമലഹാസന്റെ രാഷ്ട്രീയ പ്രവേശം ഏറെ നാളായി ചര്‍ച്ചകളിലുണ്ട്. കമലഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കൊണ്ടായിരിക്കും കമലഹാസന്റെ രാഷ്ട്രീയ പ്രവേശം എന്നും സൂചനയുണ്ട്. അതിനിടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന് മുന്നോടിയായെന്നോണം കമലഹാസന്‍ തന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ചെന്നെയിലെ തന്റെ ഓഫീസില്‍ വെച്ചാണ് ഉലകനായകന്‍ ആരാധകരെ കണ്ടത്. രാഷ്ട്രീയ പ്രവേശനം തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത് എന്നാണ് അറിയുന്നത്. എന്നാല്‍ കമല്‍ രാഷ്ട്രീയത്തിലിറങ്ങുന്ന ദിവസത്തെക്കുറിച്ച് തീരുമാനമായിട്ടില്ല എന്നാണ് അറിയുന്നത്.

KAMAL

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പുതുമുഖങ്ങളേയും യുവാക്കളേയുമാണ് തനിക്കൊപ്പം വേണ്ടത് എന്നാണ് കമലഹാസന്റെ നിലപാട്. മാത്രമല്ല പൊതുജനത്തില്‍ നിന്നും ധനസമാഹരണം നടത്തിയാവും പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നാണ് അറിയുന്നത്. തമിഴ്‌സിനിമയിലെ മറ്റൊരു അതികായനായ രജനീകാന്തും രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. രജനീകാന്തും തന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതേവഴി തന്നെയാണ് കമലഹാസനും പിന്തുടരുന്നത്. അതേസമയം ഇരുവരും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ഒന്നിക്കുമോ എന്ന കാര്യവും പറയാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+