Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടേത് ധീരമായ നിലപാടുകൾ; രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയെന്ന് ഉലകനായകൻ!!

മൂന്നുദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പാലസ്തീന്‍ ജനങ്ങള്‍ നേരിടുന്ന ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി ഉലകനായൻ കമൽ ഹാസൻ. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ശക്തമായ ബദലാണുയര്‍ത്തുന്നത്. പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനത്തിലെടുത്ത തെറ്റായ നിലപാടിനെ പിണറായി വിജയന്‍ തുറന്നുകാട്ടിയത് ധീരമായ നടപടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡിവൈഎഫ്‌ഐ നല്‍കുന്ന നിവേദനം ചെന്നൈയില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പാലസ്തീന്‍ ജനങ്ങള്‍ നേരിടുന്ന ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

പിണറായി ഉയർത്തുന്നത് ജനക്ഷേമ ബദൽ

പിണറായി ഉയർത്തുന്നത് ജനക്ഷേമ ബദൽ

മികച്ച ഭരണാധികാരിയെന്ന നിലയില്‍ തന്റെ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം മാത്രമല്ല രാജ്യത്താകെ ജനക്ഷേമ ഭരണത്തിനുളള ബദല്‍ കൂടി ഉയര്‍ത്തിയാണ് പിണറായി മാതൃകയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ ധ്രുവീകരണം

വർഗീയ ധ്രുവീകരണം

രാജ്യത്ത് സംഘപരിവാര്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തി. 100 വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്.

ഇതിലും വലുത് പ്രതീക്ഷിക്കണം

ഇതിലും വലുത് പ്രതീക്ഷിക്കണം

മോദി ഭരണത്തില്‍ നിന്ന് ഇന്നുളളതിനെക്കാള്‍ വലിയ വിപത്താണ് പ്രതീക്ഷിക്കുന്നത്.സംഘപരിവാറിന്റെ ഇനിയുളള നീക്കങ്ങള്‍ ഇന്നത്തെക്കാള്‍ ഭയാനകവും ഭീകരവുമായിരിക്കും.

ഇഎംഎസ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ്

ഇഎംഎസ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ്

മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്കായി ഭരണത്തെ എങ്ങനെ മാറ്റിത്തീര്‍ക്കാമെന്ന് കാണിച്ചുകൊടുത്ത നേതാവായിരുന്നു ഇഎംഎസെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അനീതിക്കെതിരെ പോരാടുന്ന സംഘടന

അനീതിക്കെതിരെ പോരാടുന്ന സംഘടന

അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കും അസഹിഷ്ണുതയ്ക്കുമെതിരെയുള്ള പോരാട്ടം വിജയിക്കും. ഈ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നല്‍കാന്‍ തയ്യാറാണെന്ന ഉറച്ച വിശ്വാസത്തോടെ പോരാടുന്ന പ്രസ്ഥാനം വളര്‍ന്നുവന്നാല്‍ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. അതിന് മാതൃക കാട്ടാന്‍ കഴിയുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.

മാതൃക കാട്ടുന്ന ഭരണാധികാരി

മാതൃക കാട്ടുന്ന ഭരണാധികാരി

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയാണെന്ന് നടന്‍ കമല്‍ഹാസന്‍.

ചിലത് ചരിത്രം പഠിപ്പിക്കുന്നുണ്ട്

ചിലത് ചരിത്രം പഠിപ്പിക്കുന്നുണ്ട്

എകാധിപത്യ നീക്കം നടത്തുന്ന ഭരണാധികാരികള്‍ എങ്ങനെയാണ് സ്വയം ഇല്ലാതാവുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. തെറ്റായതും അപകടകരവുമായ ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് കരുതേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+