കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനയിക്കാനറിയാത്ത നേതാവാണ് പിണറായിയെന്ന് കമല്‍ ഹാസന്‍, അതാണ് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്‍റെ കാരണവും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സന്ത്വമായി പാര്‍ട്ടി രൂപീകരിച്ച് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വ്യക്തിയാണ് കമല്‍ഹാസന്‍. തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം ഇതുവരെ അദ്ദേഹം നല്‍കിയിട്ടില്ലെങ്കിലും ഇടത്പക്ഷത്തോട് അദ്ദേഹം പ്രത്യേകം മമത പുലര്‍ത്തിപോരുന്നുണ്ട്.

കേരള മുഖ്യന്ത്രി പിണറായി വിജയനുമായി വളരെ നല്ല സൗഹൃദം ആണ് അദ്ദേഹത്തിനുള്ളത്. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പും പിന്നീടുമായി അദ്ദേഹം പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും പിണറായി വിജയനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുയാണ് കമല്‍ഹാസന്‍.

മുമ്പും

മുമ്പും

മുമ്പ് പലഘട്ടത്തില്‍ പിണറായി വിജയനേയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന കേരള സര്‍ക്കാറിനേയും അഭിനന്ദിച്ച് കൊണ്ട് കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു. ദളിത് പൂജാരി നിയമനം പിണറായി സര്‍ക്കാറിന്റെ വിപ്ലവകരമായ തീരുമാനവും,രാജ്യത്തിന് തന്നെ മാതൃകയാണെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.

രാജ്യത്തിന് മാതൃക

രാജ്യത്തിന് മാതൃക

പിണറയി വിജയന്‍ രാജ്യത്തിന് മാതൃക കാട്ടുന്ന നേതാവാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ ബദല്‍ സംവിധാനം ഉയര്‍ത്തിക്കൊണ്ടുവരാനും അത് നടപ്പിലാക്കാനും അദ്ദേഹത്തിന് സാധിക്കുന്നുവെന്നും മുമ്പ് കമല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ മനോരമ ന്യൂസ് കോണ്‍കേവില്‍ വീണ്ടും പിണറായി വിജയനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകായണ് കമല്‍.

അഭിനേതാവല്ല

അഭിനേതാവല്ല

പിണറായി ഒരു അഭിനേതാവല്ല അതുകൊണ്ടാണ് അദ്ദേഹത്തോട് കൂടുതല്‍ സനേഹമെന്നാണ് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ജോണി ലൂക്കോസുമായുള്ള സംവാദത്തിനിടയില്‍ കമല്‍ പ്രതികരിച്ചത്. ഇതു കൂടാതെ മറ്റ് പലകാരണങ്ങളും പിണറായിയെ ഇഷ്ടപ്പെടാനുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഇടതോ വലതോ

ഇടതോ വലതോ

തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ ലെഫ്റ്റാണോ എന്നാണ്. എന്നാല്‍ ഞാന്‍ ഇടതോ വലതോ അല്ല നടുവിലാണ്. അതിനര്‍ത്ഥം അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലെന്നല്ല. മികച്ചത് തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശരിതെറ്റുകള്‍

ശരിതെറ്റുകള്‍

നടുക്ക് നിന്നാല്‍ രണ്ട് വശത്തേയും ശരിതെറ്റുകള്‍ മനസ്സിലാക്കാന്‍ കഴിയും, അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കും. രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമാരംഗത്തും ചിലര്‍ വലിയ താരങ്ങള്‍ ആകുമ്പോല്‍ നമ്മല്‍ സ്‌പെഷല്‍ ആണെന്ന ചിന്തയുണ്ടാകും എന്നാല്‍ അതു ശരിയല്ല. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ജനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മക്കള്‍ നീതി മയ്യം

മക്കള്‍ നീതി മയ്യം

രാഷ്ട്രീയത്തില്‍ എന്റെ കയ്യിലുള്ള എല്ലാ ആയുധങ്ങളും ഞാന്‍ പരീക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജനങ്ങളോടാണ് ഞാന്‍ സംസാരിക്കുന്നത്. അത് ജനങ്ങള്‍ക്കും മക്കള്‍ നീതി മയ്യത്തിലുള്ളവര്‍ക്കും അറിയാമെന്നും താരം വ്യക്തമാക്കി.

കലയുടെ സ്വാതന്ത്രം

കലയുടെ സ്വാതന്ത്രം

കലയുടെ സ്വാതന്ത്രത്തെപ്പറ്റി എല്ലാവരും എല്ലായിടത്തും സംസാരിക്കുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ അത്തരമൊരു സ്വാതന്ത്രം ലഭിക്കുന്നുണ്ടോ. ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നു. സര്‍ട്ടിഫിക്കറ്റ് വേണ്ട, കട്ടുകള്‍ വേണ്ട സിനിമയില്‍ ന്നെ് ശ്യാംബെനഗല്‍ പറഞ്ഞിട്ടുണ്ട്. സിനിമാ നിര്‍മ്മാതക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാനാണ് സെന്‍സര്‍ഷിപ്പിന് താല്‍പര്യം. എന്ത് കാണണം കാണണ്ട എന്ന തീരുമാനം ജനങ്ങള്‍ക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.

ദേശ വിരുദ്ധത

ദേശ വിരുദ്ധത

ദേശ വിരുദ്ധത എന്നത് എല്ലായിടത്തും കേള്‍ക്കുന്നു. എന്നാല്‍ ഭരണകൂട്ടത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരേയെല്ലാം ഇപ്പോള്‍ ദേശ വിരുദ്ധരാവുകയാണ്. തമിഴ്‌നാട്ടില്‍ അടുത്തിടെ കൊണ്ടുവന്ന സ്ഥലമേറ്റെടുക്കല്‍ നിയമം തന്നെ ഉദാഹരണമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തും

English summary
kamal hassan comment about kerala cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X