Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉലകനായകന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി; കേരള സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് കമൽഹാസൻ

Recommended Video

cmsvideo
    കമല്‍ഹാസന്‍ പിണറായിയെ കണ്ടത് എന്തിന്? | Oneindia Malayalam

    തിരുവന്തപുരം: ഉലകനായകൻ കമൽഹാസൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാനാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും കേരളത്തിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയെന്ന് കമലഹാസന്‍ സ്ഥിരീകരിച്ചു. കമല്‍ഹാസനായി ഓണസദ്യയും ക്ലിഫ് ഹൗസില്‍ ഒരുക്കിയിരുന്നു.

    കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തങ്കവേലില്‍ നടന്ന ഒരു വിവാഹസത്കാര വേദിയില്‍ വെച്ച് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയതയായി ആരാധകരോടായി കമല്‍ഹാസനന്റെ പ്രഖ്യാപിച്ചിരുന്നു. ഇത് വെറും വിവാഹചടങ്ങ് മാത്രമല്ല, ഉദ്ഘാടന ചടങ്ങ് കൂടിയാണ് എന്ന് പറഞ്ഞുക്കൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശനം തുടങ്ങിയതായുള്ള പരോക്ഷ പ്രഖ്യാപനം.

    രാഷ്ട്രീയ യാത്ര തുടങ്ങണം

    രാഷ്ട്രീയ യാത്ര തുടങ്ങണം

    എവിടെ നിന്നെങ്കിലും രാഷ്ട്രീയ യാത്ര തുടങ്ങണം. കോയമ്പത്തൂരില്‍ നിന്നായായും ട്വിറ്ററില്‍ നിന്നായാലും അത് തുടങ്ങണമെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.

    കൂടുതൽ കാര്യങ്ങൾ പഠിക്കണം

    കൂടുതൽ കാര്യങ്ങൾ പഠിക്കണം

    കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് എത്തണം എന്ന് ആഗ്രഹിച്ചിരുന്നതായും തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് അതെന്നും കമല്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂചിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

    ഗ്രേറ്റ് സർക്കാർ

    ഗ്രേറ്റ് സർക്കാർ

    ഗ്രേറ്റ് സര്‍ക്കാര്‍ എന്നാണ് കമല്‍ഹാസന്‍ പിണറായി സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    രാഷ്ട്രീയ മാറ്റങ്ങൾക്കുള്ള സമയം

    രാഷ്ട്രീയ മാറ്റങ്ങൾക്കുള്ള സമയം

    തമിഴ്നാട് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് തുടരണമെന്നും ആരാധകരോട് കമല്‍ഹാസന്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള സമയമാണിത്. മാറ്റങ്ങള്‍ക്കായുള്ള പോരാട്ടം തുടരണമെന്ന് കേരളത്തിൽ എത്തുന്നതിനു മുമ്പ് അരാധകരോട് കമൽഹാസൻ പറഞ്ഞിരുന്നു.

    നിങ്ങൾക്ക് ധൈര്യമുണ്ടോ?

    നിങ്ങൾക്ക് ധൈര്യമുണ്ടോ?

    മുന്നില്‍ നിന്ന് നയിക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് എന്റെ നേതൃത്വം സ്വീകരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ എന്നായിരുന്നു ഉലകനായകന്റെ മറുചോദ്യം.

    ശരിയായ സമയത്ത് യാത്ര തുടങ്ങും

    ശരിയായ സമയത്ത് യാത്ര തുടങ്ങും

    കവര്‍ച്ചക്കാരെ കൈക്കൂലിനല്‍കി വോട്ട് വാങ്ങി അധികാരത്തിലെത്താന്‍ അനുവദിച്ചു. അത് നിങ്ങള്‍ ചെയ്ത തെറ്റാണ്. അത് മാറ്റി മറിക്കണം. ശരിയായ സമയത്ത് സെൻ ജോർജ് ഫോർട്ടിലേക്കുള്ള യാത്ര തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    സർക്കാരിനെതിരെ ആഞ്ഞടിച്ചു

    സർക്കാരിനെതിരെ ആഞ്ഞടിച്ചു

    തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അടുത്തിടെ കമല്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+