കമല്‍ഹാസനും പിണറായി വിജയന്റെ ആരാധകന്‍..! പിണറായി സര്‍ക്കാരിനൊപ്പം താനുമുണ്ട്...!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ നാണം കെട്ട് ഭരണത്തില്‍ നിന്നിറങ്ങിയതിന് ശേഷം ഏറെ പ്രതീക്ഷകളോടെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ചാണ് ജനങ്ങള്‍ ഇടത് പക്ഷത്തിന് വോട്ട് ചെയ്തതും.

ശരിയാക്കാൻ വന്ന പിണറായി സര്‍ക്കാരിനുള്ള മാര്‍ക്ക് ഇതാണ്..!!! മികച്ച മുഖ്യമന്ത്രി പിണറായി അല്ല..!!

ലിംഗം പോയ സ്വാമി ക്ലീനായി പുറത്ത് വരും..!!! ലിംഗം ഫിറ്റ് ചെയ്ത് ക്രിത്രിമലിംഗസ്വാമിയെന്ന് പേരും !!!

സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തപ്പെടുകയാണ്. വിവാദങ്ങള്‍ ഏറെ ഉണ്ടാക്കിയെങ്കിലും മികച്ച ഭരണം തന്നെയാണ് എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍. പിണറായി സര്‍ക്കാരിനൊപ്പം കേരളം മാത്രമല്ല ഉലകനായകന്‍ കമല്‍ഹാസനുമുണ്ട്.

സർക്കാരിന് പ്രശംസ

സംഭവബഹുലമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടാണ് പ്രശസ്ത നടന്‍ കമലഹാസന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇനിയും ഒട്ടേറെ മേഖലകളില്‍ കേരളം അയല്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവട്ടെ എന്നാണ് ഉലകനായകന്‍ ആശംസിച്ചിരിക്കുന്നത്.

സർക്കാരിനൊപ്പം താനും

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ താനും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ കമല്‍ഹാസന്‍ പ്രശംസിച്ചത്.

പിണറായി മികച്ച നേതാവ്

കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച മുഖ്യമന്ത്രിക്ക് കമല്‍ഹാസന്‍ പിറന്നാള്‍ ആശംസകളും നേര്‍ന്നു. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു. തനിക്ക് ഏറെ ആദരവ് തോന്നിയിട്ടുള്ള നേതാവാണ് പിണറായി എ്ന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഴിമതിരഹിതവും സുതാര്യവും

ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പരാജയങ്ങളും പ്രമുഖര്‍ വിലയിരുത്തിയിട്ടുണ്ട്. അഴിമതിരഹിതവും സുതാര്യവും ഉത്തരവാദിത്ത പൂര്‍ണവുമായ ഭരണമാണ് ഇപ്പോഴത്തേത് എന്ന് മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍ അഭിപ്രായപ്പെട്ടു.

പിണറായിക്ക് നൂറില്‍ 30 മാര്‍ക്ക്

സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും എടുത്തുപറയത്തക്ക നേട്ടമൊന്നും ഉണ്ടായില്ലെന്നും സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് നൂറില്‍ 30 മാര്‍ക്ക് മാത്രമേ ഡോക്ടര്‍ പിസ് പണിക്കര്‍ നല്‍കുന്നുള്ളൂ.

English summary
Actor Kamal Hassan praises Pinarayi Vijayan Government in Kerala
Please Wait while comments are loading...