വിആര്‍ കൃഷ്ണയ്യര്‍ അഭിനയിച്ച സിനിമ...കമല്‍ഹാസനൊപ്പം
കൊച്ചി: അഭിഭാഷകന്‍, ന്യായാധിപന്‍, രാഷ്യച്രീയ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍... വിആര്‍ കൃഷ്ണയ്യരെ കുറിച്ചുള്ള വിശേഷണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു സനിമയുണ്ടായിരുന്ന കഥ അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല.
ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമയിലായിരുന്നു കൃഷ്ണയ്യര്‍ വേഷമിട്ടത്. അതും ഒറിജിനല്‍ കൃഷ്ണയ്യരായിത്തന്നെ.

ഹിറ്റ് ചിത്രമായ വിരുമാണ്ടി തുടങ്ങുന്നത് തന്നെ വിആര്‍ കൃഷ്ണയ്യരുടെ ദൃശ്യത്തോടെയാണ്. വധശിക്ഷക്കെതിരെയായിരുന്നു ആ സിനിമ. വധശിക്ഷക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിപ്പോന്ന കൃഷ്ണയ്യര്‍ തന്നെ തന്റെ സിനിമയുടെ ഭാഗമാകണം എന്ന് കമല്‍ഹാസന് നിര്‍ബന്ധമുണ്ടായിരുന്നു.

2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിരുമാണ്ടി. സിനിമയുടെ തുടക്കത്തില്‍ കൃഷ്ണയ്യരുടെ ഡയലോഗ് ഇങ്ങനെ...
' നാന്‍ താന്‍ വിആര്‍ കൃഷ്ണയ്യര്‍. അത് താന്‍ എന്നുടെ പേര്. നാന്‍ വക്കീലാരുന്തേന്‍, അതുക്കപ്പുറം, മന്ത്രിയായിരുന്തേന്‍, അതുക്കപ്പുറം ജഡ്ജിയായിരുന്തേന്‍. എണ്‍പത്തെട്ട് വയസ്സാച്ച് എനിക്ക്. നാന്‍ അനുഭവത്തോട് കൂടെ താന്‍ ചൊല്‍റേന്‍... കട്ടായമാ നമ്മള്‍ ഇന്ത ദണ്ഡനേ... മരണ ദണ്ഡനേ നീക്കവേ വേണം'
സിനിമയുടെ കാര്യം നേരിട്ട് കൃഷ്ണയ്യരോട് പറയാന്‍ കമല്‍ഹാസന് അദ്ദേഹത്തെ നേരിട്ട് പരിചയം ഉണ്ടായിരുന്നില്ല. എംഎ ബേബി വഴിയാണ് കൃഷ്ണയ്യരെ ബന്ധപ്പെട്ടത്.












Click it and Unblock the Notifications