കമല്‍ഹാസന്‍ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ എത്തും
ആലപ്പുഴ: ഇടതുപക്ഷത്തോടുള്ള കമല്‍ഹാസന്റെ രാഷ്ട്രീയ ചായ്‌വ് നമ്മള്‍ പലതവണ കണ്ടതാണ്. ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണ് താനെന്ന് വീണ്ടും ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉലകനായകന്‍. ഫെബ്രവരിയില്‍ ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സിപിഎം സമ്മേളനത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് സൂചന. ഫെബ്രവരി 20 മുതല്‍ 23 വരെയാണ് ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം നടക്കുക.
പരിപാടിയില്‍ മുഖ്യാതിഥിയായി കമല്‍ഹാസന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ചലച്ചിത്ര താരങ്ങളൊക്കെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കാലമാണല്ലോ. കമല്‍ഹാസന്‍ പണ്ടേ പറഞ്ഞതാണ് തനിക്ക് ഇടതുപക്ഷത്തോടാണ് ഇഷ്ടമെന്ന്. തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവ് ഇ എം എസ് ആണെന്നും പറഞ്ഞിട്ടുണ്ട്. തന്റെ രാഷ്ട്രീയം കമല്‍ഹാസന്‍ വ്യക്തമാക്കിയപ്പോള്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും അത് വിഷമമുണ്ടാക്കിയിരുന്നു.

പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും പി രാജീവ് എംപിയുമാണ് കമല്‍ഹാസനെ കേരളത്തിലെത്തിക്കുക. ഇവര്‍ തന്നെയാണ് മുന്‍പും കമല്‍ഹാസനെ സിപിഎമ്മിന്റെ പല പരിപാടികളിലും കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും കമല്‍ഹാസന്‍ പരിപാടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ഇഷ്ട നാടായ ആലപ്പുഴയില്‍ ആയതുകൊണ്ടും കമല്‍ എത്താതിരിക്കില്ല.
അദ്ദേഹത്തിന്റെ വരവ് സമ്മേളനത്തിനുള്ള ജനപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കേരളത്തില്‍ എത്തിയാല്‍ ആലപ്പുഴയിലെ കായല്‍ ടൂറിസം കണ്ടിട്ടേ കമല്‍ഹാസന്‍ തിരിച്ചുപോകാറുള്ളൂ. കേരളത്തിലെ പ്രിയപ്പെട്ട ലൊക്കേഷന്‍ ആലപ്പുഴ ആണെന്ന് കമല്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications