കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം.. ഒപ്പം കെജ്രിവാൾ

  • By Sajitha
Google Oneindia Malayalam News

Recommended Video

cmsvideo
തമിഴകം വാഴാൻ കമൽ ഹാസനെത്തുന്നു ഇന്ന് പാർട്ടി പ്രഖ്യാപനം പിന്തുണയുമായി പിണറായി

മധുര: രാജ്യമിന്ന് തമിഴ് നാട്ടിലേക്ക് ഉറ്റുനോക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ശേഷം ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയ ഗോദയിൽ ഇന്ന് ചുവടുറപ്പിക്കാനെത്തുന്നു. തെന്നിന്ത്യ പിടിച്ചടക്കാന്‍ സംഘപരിവാര്‍ കച്ചമുറുക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുമുള്ള കമലിന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനമെന്നത് ശ്രദ്ധേയമാണ്. വൈകിട്ട് മധുരയില്‍ വെച്ചായിരിക്കും കമല്‍ഹാസന്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുക. പാര്‍ട്ടിയുടെ പേരും പ്രത്യശാസ്ത്രവും എന്താണെന്ന ഒത്തക്കടയിലെ മൈതാനത്ത് നടക്കുന്ന റാലിക്ക് ശേഷം കമല്‍ഹാസന്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് പാര്‍ട്ടി പതാക ഉയര്‍ത്തും. നാളെ നമതേ എന്ന പാര്‍ട്ടിയും ഔദ്യോഗിക ഗാനം നേരത്തെ തന്നെ പുറത്തിറക്കിയിട്ടുള്ളതാണ്.

kamal

കമല്‍ഹാസന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ടുള്ള പോസ്റ്ററുകളാണ് മധുരയിലെങ്ങും. കമല്‍ കലാമാണ് എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ അണികളുയര്‍ത്തുന്നു. രാമേശ്വരത്തുള്ള ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മധുരയിലേക്കുള്ള യാത്ര കമല്‍ ആരംഭിക്കുക. വഴിയില്‍ സ്വദേശമായ പരമകുടിയിലും ശിവഗംഗയിലും കമല്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറിനാണ് മധുരയിലെ പൊതുസമ്മേളനം.

വീട്ടുതടങ്കലിൽ ക്രൂരപീഡനം.. ഭക്ഷണത്തിൽ മയക്ക് മരുന്ന്.. അച്ഛനും അമ്മയ്ക്കുമെതിരെ ഹാദിയ!വീട്ടുതടങ്കലിൽ ക്രൂരപീഡനം.. ഭക്ഷണത്തിൽ മയക്ക് മരുന്ന്.. അച്ഛനും അമ്മയ്ക്കുമെതിരെ ഹാദിയ!

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ക്ക് പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ട്. പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചേക്കും. ബിജെപി നേതാക്കളെയാരെയും കമല്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. നേരത്തെ തന്നെ ഇടത് പക്ഷ ആശയങ്ങളോട് ചായ്വുള്ള കമല്‍ഹാസന്റെ പാര്‍ട്ടിയുടെ നിലപാടുകള്‍ സംഘപരിവാര്‍ വിരുദ്ധമായിരിക്കുമെന്നത് വ്യക്തമാണ്.

ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്

English summary
Actor Kamal Haasan to Launch his new political party Today at Madurai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X