കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും കമലും ഏറ്റുമുട്ടും ?? തോല്‍വിയുറപ്പിച്ച സിപിഎമ്മിന് കമല്‍ മതിയാകുമോ?

  • By അനാമിക
Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ മരണത്തോടെയാണ് മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് മറ്റു കക്ഷികള്‍ക്ക് കെട്ടിവെച്ച കാശ് പോകാതിരുന്നാല്‍ ഭാഗ്യം എന്നേ കരുതേണ്ടതുള്ളൂ.

Read Also: അമ്മ ഉറങ്ങിയാല്‍ മകളെ തേടി വരുന്ന അച്ഛന്‍..!!എനിക്ക് പേടിയാ ടീച്ചറേ..അച്ഛന്റെ കൂടെ ഞാന്‍ കിടക്കില്ല!

Read also: മലയാളത്തിലെ പ്രമുഖ സംവിധായകന്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു..പ്രശസ്ത നടി വെളിപ്പെടുത്തുന്നു..!!

ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ സംവിധായകന്‍ കമലിനെ പരിഗണിക്കുന്ന കാര്യം സിപിഎം ആലോചിക്കുന്നുണ്ട്.

ഇടതുവശത്ത് കമൽ

മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രശസ്ത സംവിധായകന്‍ കമലും ഇടം പിടിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇടതുപക്ഷ സഹയാത്രികനായ കമല്‍ നിലവില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കൂടിയാണ്.

മുഹമ്മദ് റിയാസും പട്ടികയിൽ

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനേയും സിപിഎം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നാലുപേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

പകരക്കാരൻ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ കൂടിയായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ഇ അഹമ്മദിന് പകരക്കാരനാകും എന്നാണ് കരുതപ്പെടുന്നത്. അന്തിമ തീരുമാനം മാര്‍ച്ച് 15ന് ഉണ്ടാകും.

പാട്ടുംപാടി ജയിക്കാം

മുസ്ലിം ലീഗിന്റെ ഏത് സ്ഥാനാര്‍ത്ഥി മല്‍സരിച്ചാലും പാട്ടും പാടി ജയിക്കാവുന്ന മണ്ഡലമാണ് മലപ്പുറം. മറ്റു പാര്‍ട്ടികള്‍ക്ക് സാന്നിദ്ധ്യമറിയിക്കാം എന്നല്ലാതെ ലീഗിന് വെല്ലുവിളി ഉയര്‍ത്താനാകുമെന്ന് കരുതാനാവില്ല.

അഹമ്മദിന് ലക്ഷങ്ങളുടെ ഭൂരിപക്ഷം

കഴിഞ്ഞ തവണ ഇടതുപക്ഷം നിര്‍ത്തിയത് ദുര്‍ബലയായ സ്ഥാനാര്‍ഥിയെ ആയിരുന്നു. സിപിഎമ്മിന്റെ പികെ സൈനബയാണ് അഹമ്മദിനെ നേരിട്ടത്. അതുകൊണ്ടുതന്നെ അഹമ്മദിന്റെ ഭൂരിപക്ഷം 1.94 ലക്ഷം കടന്നു.

ഭൂരിപക്ഷം മറികടക്കുക ലക്ഷ്യം

ഇത്തവണയും ജയം ഉറപ്പായ സ്ഥിതിക്ക് ഭൂരിപക്ഷം എത്രകണ്ട് വർധിപ്പിക്കാം എന്നത് മാത്രമാണ് ലീഗ് നോട്ടമിടുന്നത്. അതുകൊണ്ട് തന്നെ അഹമ്മദിന്റെ 1.94 ലക്ഷമെന്ന ഭൂരിപക്ഷം മറികടക്കുക എന്നതാവും സ്ഥാനാർത്ഥിയുടെ ദൌത്യം.

English summary
Reports coming that Director Kamal is in CPM list of candidates to contest in Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X