സുരഭിക്ക് മാത്രമല്ല, മോഹൻലാലിനുമുണ്ട് ദേശീയ പുരസ്ക്കാരം.. ലാലിനൊപ്പം ആരുമില്ലേ? തുറന്നടിച്ച് കമൽ
Recommended Video

തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ നിറം കെടുത്തിയത് നടി സുരഭി ലക്ഷ്മിയെ അവഗണിച്ചുവെന്ന വിവാദമായിരുന്നു. ദേശീയ പുരസ്ക്കാര ജേതാവായിട്ടും, സംസ്ഥാന അവാര്‍ഡ് നേടിയ നടിക്ക് കിട്ടിയ പരിഗണന പോലും നല്‍കിയില്ല എന്നതായിരുന്നു വിവാദ കാരണം. സുരഭിയെ ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാത്തതിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍ സുരഭി മേളയുടെ വേദിയിലെത്തി ഡെലിഗേറ്റ് പാസ്സ് കൈപ്പറ്റുകയും അക്കാദമി ഖേദം രേഖപ്പെടുത്തുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി. എന്നാല്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമലിന് ഈ വിഷയത്തില്‍ ചിലത് കൂടി ചോദിക്കാനുണ്ട്.

വിവാദം അവസാനിക്കുന്നില്ല
മിന്നാമ്മിനുങ്ങിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചത്. സുരഭിക്കൊപ്പം ദേശീയ പുരസ്ക്കാരം നേടിയ ചിലര്‍ കൂടിയുണ്ട്. നടന് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്ക്കാരവും ശ്യാം പുഷ്ക്കറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്ക്കാരവും ലഭിച്ചിരുന്നു. മോഹന്‍ലാലിനേയും ശ്യാം പുഷ്ക്കരനേയും രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ സുരഭിയെ ക്ഷണിക്കാത്തത് വിവാദമാക്കിയവര്‍ മറ്റുള്ളവരുടെ കാര്യം മറന്നതെന്തേ എന്നാണ് കമല്‍ ഉന്നയിക്കുന്ന ചോദ്യം.

മോഹൻലാലിനു വേണ്ടി ആരുമില്ലേ
ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗേറ്റുകള്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായ കമല്‍ മറുചോദ്യം ഉയര്‍ത്തിയത്. ദേശീയ പുരസ്ക്കാരം നേടിയ സുരഭിയെ ഐഎഫ്എഫ്കെ വേദിയില്‍ ആദരിക്കാത്തതിനെ ചോദ്യം ചെയ്യുന്നവര്‍ മറ്റൊരു ദേശീയ പുരസ്ക്കാര ജേതാവായ മോഹന്‍ലാലിന് വേണ്ടി വാദിക്കാത്തത് എന്ത് കൊണ്ടാണെന്ന് കമല്‍ ചോദിച്ചു.

പുരസ്ക്കാര ജേതാക്കൾ ഇവരുമാണ്
മോഹന്‍ലാലും ശ്യാം പുഷ്കറും സുരഭിയെപ്പോലെ തന്നെ ദേശീയ പുരസ്ക്കാരം നേടിയവരാണ്. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ വിളിച്ച് ഒരു റോസാപൂ പോലും കൊടുത്തില്ല എന്ന് നിങ്ങള്‍ ചോദിക്കാത്തതെന്നും കമല്‍ ചോദിച്ചു. മാത്രമല്ല അന്താരാഷ്ട്ര പുരസ്ക്കാരം നേടിയ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. എന്തുകൊണ്ടാണ് സനല്‍ കുമാര്‍ ശശിധരനെ ക്ഷണിക്കാത്തത് എന്നാരും ചോദിച്ച് കണ്ടില്ലെന്നും കമല്‍ പറഞ്ഞു.

ആ പതിവ് മേളയ്ക്കില്ല
ദേശീയ പുരസ്ക്കാരം ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരാളെ ആദരിച്ച ചരിത്രം ചലച്ചിത്ര മേളയ്ക്കില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മികച്ച നടിക്കുള്ള പുരസ്ക്കാരമാണ് മിന്നാമ്മിനുങ്ങ് എന്ന സിനിമയ്ക്ക് ലഭിച്ചത്. അതുകൊണ്ട് മാത്രം ആ സിനിമ നല്ലതാവണമെന്നില്ലെന്നും കമല്‍ പറഞ്ഞു. എന്തുകൊണ്ട് ചലച്ചിത്ര മേളയില്‍ ആ സിനിമ ഉള്‍ക്കൊള്ളിച്ചില്ല എന്നതിന് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കമല്‍ വ്യക്തമാക്കി.

സുരഭിക്ക് അറിവില്ലായ്മ
മേളയുടെ ഉദ്ഘാടന ചടങ്ങിൽ അവഗണിച്ചത് കൂടാതെ ചലച്ചിത്ര മേളയ്ക്കുള്ള പാസ്സ് ലഭിക്കുന്നതിന് കമലിനെ സമീപിച്ചപ്പോള്‍ തരാമെന്ന് പറഞ്ഞതല്ലാതെ വാക്ക് പാലിച്ചില്ലെന്നും സുരഭി ആരോപിച്ചിരുന്നു. വിവാദത്തിന്റെ തുടക്കത്തില്‍ സുരഭി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത മറുപടിയുമായി കമല്‍ രംഗത്ത് വന്നിരുന്നു. ചലച്ചിത്രോത്സവത്തിന് തന്നെ ക്ഷണിച്ചില്ലെന്ന സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടാണെന്നായിരുന്നു കമലിന്റെ അന്നത്തെ പ്രതികരണം.

പാസ്സ് വീട്ടിലെത്തിക്കാനാവില്ല
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാസ്സ് ലഭിച്ചില്ലെന്ന് സുരഭി പറഞ്ഞത് ശരിയല്ലെന്നും കമൽ വ്യക്തമാക്കുകയുണ്ടായി. സുരഭിക്ക് വേണ്ടി പാസ് തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് ആരുടേയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ സാധിക്കില്ലെന്നും കമല്‍ പറയുകയുണ്ടായി.ദേശീയ പുരസ്ക്കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്ര മേള. സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടുമൊക്കെ ദേശീയ പുരസ്ക്കാരം ലഭിച്ച അഭിനേതാക്കളാണ്. ഇവരെയൊന്നും മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ നേരത്തെ ചോദിച്ചിരുന്നു.

ക്ഷണിച്ചിട്ട് വന്നവരല്ല
മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത നടിമാരായ ഷീലയും രജിഷ വിജയനും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും കമല്‍ വ്യക്തമാക്കി. സുരഭിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമ്മിനുങ്ങ് എന്ന ചിത്രം മേളയുടെ മത്സരവിഭാഗത്തില്‍ പരിഗണിച്ച സിനിമയാണ്. എന്നാല്‍ ആ ചിത്രം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ഈ ചിത്രം മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ മേളയുടെ നിയമാവലി പ്രകാരം സാധ്യമല്ലാത്തതിനാലാണ് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications