കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരഭിക്ക് മാത്രമല്ല, മോഹൻലാലിനുമുണ്ട് ദേശീയ പുരസ്ക്കാരം.. ലാലിനൊപ്പം ആരുമില്ലേ? തുറന്നടിച്ച് കമൽ

Google Oneindia Malayalam News

Recommended Video

cmsvideo
'സുരഭിയെ കുറിച്ച് പറയുന്നവര്‍ എന്തുകൊണ്ട് മോഹന്‍ലാലിന് വേണ്ടി സംസാരിക്കുന്നില്ല'

തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ നിറം കെടുത്തിയത് നടി സുരഭി ലക്ഷ്മിയെ അവഗണിച്ചുവെന്ന വിവാദമായിരുന്നു. ദേശീയ പുരസ്‌ക്കാര ജേതാവായിട്ടും, സംസ്ഥാന അവാര്‍ഡ് നേടിയ നടിക്ക് കിട്ടിയ പരിഗണന പോലും നല്‍കിയില്ല എന്നതായിരുന്നു വിവാദ കാരണം. സുരഭിയെ ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാത്തതിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍ സുരഭി മേളയുടെ വേദിയിലെത്തി ഡെലിഗേറ്റ് പാസ്സ് കൈപ്പറ്റുകയും അക്കാദമി ഖേദം രേഖപ്പെടുത്തുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി. എന്നാല്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമലിന് ഈ വിഷയത്തില്‍ ചിലത് കൂടി ചോദിക്കാനുണ്ട്.

ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!

വിവാദം അവസാനിക്കുന്നില്ല

വിവാദം അവസാനിക്കുന്നില്ല

മിന്നാമ്മിനുങ്ങിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. സുരഭിക്കൊപ്പം ദേശീയ പുരസ്‌ക്കാരം നേടിയ ചിലര്‍ കൂടിയുണ്ട്. നടന്‍ മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌ക്കാരവും ശ്യാം പുഷ്‌ക്കറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരവും ലഭിച്ചിരുന്നു. മോഹന്‍ലാലിനേയും ശ്യാം പുഷ്‌ക്കരനേയും രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ സുരഭിയെ ക്ഷണിക്കാത്തത് വിവാദമാക്കിയവര്‍ മറ്റുള്ളവരുടെ കാര്യം മറന്നതെന്തേ എന്നാണ് കമല്‍ ഉന്നയിക്കുന്ന ചോദ്യം.

മോഹൻലാലിനു വേണ്ടി ആരുമില്ലേ

മോഹൻലാലിനു വേണ്ടി ആരുമില്ലേ

ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഡെലിഗേറ്റുകള്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ മറുചോദ്യം ഉയര്‍ത്തിയത്. ദേശീയ പുരസ്‌ക്കാരം നേടിയ സുരഭിയെ ഐഎഫ്എഫ്‌കെ വേദിയില്‍ ആദരിക്കാത്തതിനെ ചോദ്യം ചെയ്യുന്നവര്‍ മറ്റൊരു ദേശീയ പുരസ്‌ക്കാര ജേതാവായ മോഹന്‍ലാലിന് വേണ്ടി വാദിക്കാത്തത് എന്ത് കൊണ്ടാണെന്ന് കമല്‍ ചോദിച്ചു.

പുരസ്ക്കാര ജേതാക്കൾ ഇവരുമാണ്

പുരസ്ക്കാര ജേതാക്കൾ ഇവരുമാണ്

മോഹന്‍ലാലും ശ്യാം പുഷ്‌കറും സുരഭിയെപ്പോലെ തന്നെ ദേശീയ പുരസ്‌ക്കാരം നേടിയവരാണ്. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ വിളിച്ച് ഒരു റോസാപൂ പോലും കൊടുത്തില്ല എന്ന് നിങ്ങള്‍ ചോദിക്കാത്തതെന്നും കമല്‍ ചോദിച്ചു. മാത്രമല്ല അന്താരാഷ്ട്ര പുരസ്‌ക്കാരം നേടിയ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. എന്തുകൊണ്ടാണ് സനല്‍ കുമാര്‍ ശശിധരനെ ക്ഷണിക്കാത്തത് എന്നാരും ചോദിച്ച് കണ്ടില്ലെന്നും കമല്‍ പറഞ്ഞു.

ആ പതിവ് മേളയ്ക്കില്ല

ആ പതിവ് മേളയ്ക്കില്ല

ദേശീയ പുരസ്‌ക്കാരം ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരാളെ ആദരിച്ച ചരിത്രം ചലച്ചിത്ര മേളയ്ക്കില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മികച്ച നടിക്കുള്ള പുരസ്‌ക്കാരമാണ് മിന്നാമ്മിനുങ്ങ് എന്ന സിനിമയ്ക്ക് ലഭിച്ചത്. അതുകൊണ്ട് മാത്രം ആ സിനിമ നല്ലതാവണമെന്നില്ലെന്നും കമല്‍ പറഞ്ഞു. എന്തുകൊണ്ട് ചലച്ചിത്ര മേളയില്‍ ആ സിനിമ ഉള്‍ക്കൊള്ളിച്ചില്ല എന്നതിന് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കമല്‍ വ്യക്തമാക്കി.

സുരഭിക്ക് അറിവില്ലായ്മ

സുരഭിക്ക് അറിവില്ലായ്മ

മേളയുടെ ഉദ്ഘാടന ചടങ്ങിൽ അവഗണിച്ചത് കൂടാതെ ചലച്ചിത്ര മേളയ്ക്കുള്ള പാസ്സ് ലഭിക്കുന്നതിന് കമലിനെ സമീപിച്ചപ്പോള്‍ തരാമെന്ന് പറഞ്ഞതല്ലാതെ വാക്ക് പാലിച്ചില്ലെന്നും സുരഭി ആരോപിച്ചിരുന്നു. വിവാദത്തിന്റെ തുടക്കത്തില്‍ സുരഭി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത മറുപടിയുമായി കമല്‍ രംഗത്ത് വന്നിരുന്നു. ചലച്ചിത്രോത്സവത്തിന് തന്നെ ക്ഷണിച്ചില്ലെന്ന സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടാണെന്നായിരുന്നു കമലിന്റെ അന്നത്തെ പ്രതികരണം.

പാസ്സ് വീട്ടിലെത്തിക്കാനാവില്ല

പാസ്സ് വീട്ടിലെത്തിക്കാനാവില്ല

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാസ്സ് ലഭിച്ചില്ലെന്ന് സുരഭി പറഞ്ഞത് ശരിയല്ലെന്നും കമൽ വ്യക്തമാക്കുകയുണ്ടായി. സുരഭിക്ക് വേണ്ടി പാസ് തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് ആരുടേയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ സാധിക്കില്ലെന്നും കമല്‍ പറയുകയുണ്ടായി.ദേശീയ പുരസ്‌ക്കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്ര മേള. സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടുമൊക്കെ ദേശീയ പുരസ്‌ക്കാരം ലഭിച്ച അഭിനേതാക്കളാണ്. ഇവരെയൊന്നും മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ നേരത്തെ ചോദിച്ചിരുന്നു.

ക്ഷണിച്ചിട്ട് വന്നവരല്ല

ക്ഷണിച്ചിട്ട് വന്നവരല്ല

മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത നടിമാരായ ഷീലയും രജിഷ വിജയനും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും കമല്‍ വ്യക്തമാക്കി. സുരഭിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമ്മിനുങ്ങ് എന്ന ചിത്രം മേളയുടെ മത്സരവിഭാഗത്തില്‍ പരിഗണിച്ച സിനിമയാണ്. എന്നാല്‍ ആ ചിത്രം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ഈ ചിത്രം മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ മേളയുടെ നിയമാവലി പ്രകാരം സാധ്യമല്ലാത്തതിനാലാണ് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

English summary
Film Festival director Kamal about controversy related to actress Surabhi Lakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X