Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നസെന്റിന് വേണ്ടി കമല്‍ ഇറങ്ങുമോ?

ചാലക്കുടി: ഇന്നസെന്റ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സിനിമാ രംഗത്ത് ചിലര്‍ക്കെങ്കിലും അസ്വസ്തതകളില്ലാതെയില്ല. എന്തായാലും ഇന്നസെന്റ് മത്സരിക്കും. സിനിമാ രംഗത്ത് നിന്ന് ആരെങ്കിലും ഇന്നസെന്റിന് വേണ്ടി പ്രചാരണ പരിപാടികള്‍ക്ക് ഇറങ്ങുമോ എന്നാണ് ആടുത്ത ചോദ്യം.

ആരൊക്കെ ഇറങ്ങുമെന്നത് വ്യക്തമല്ല. എങ്കിലും സംവിധായകന്‍ കമലിനെ ചിലപ്പോള്‍ പ്രതീക്ഷിക്കാം. ഇന്നസെന്റിനെ അനുകൂലിച്ച് കമല്‍ രംഗത്ത് വന്നത് തന്നെയാണ് ഇതിന് അടിസ്ഥാനം. ഇന്നസെന്റിന് പിന്തുണയ്ക്കുന്നെന്നും ഇന്നസെന്റിന്റെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ താന്‍ വിശ്വിക്കുന്നുവെന്നും കമല്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഇന്നസെന്റിന് വേണ്ടി കമല്‍ പ്രചാരണം നടത്തിയിട്ടുണ്ട്.

Kamal

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാന്‍ത്ഥിയ്ക്കു വേണ്ടി പ്രചാരണം നടത്തിയ ആളാണ് കമല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമലിനോട് മത്സരിക്കാന്‍ സി പി ഐ ആവശ്യപ്പെട്ടെങ്കിലും സി പി എമ്മിന്റെ എതിര്‍പ്പുമൂലം അത് നടക്കാതെ പോയതാണ്.

കമലിനെ കൂടാതെ സിനിമാ രംഗത്തു നിന്ന് മോഹന്‍ലാലോ മമ്മൂട്ടിയോ എന്തായാലും വ്യക്തി ബന്ധത്തിന്റെ പേരില്‍ ഇന്നസെന്റിന് വേണ്ടി ഇറങ്ങുമെന്ന് മിക്കവരും പ്രതീക്ഷിക്കുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടെയായ ഇന്നസെന്റ് തനിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നോ പ്രചാരണത്തിന് ഇറങ്ങണമെന്നോ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും ഇന്നസെന്റിന്റെ പ്രചരണത്തിന് പോകാമെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിട്ടുമുണ്ട്.

അതേസമയം നാട്ടുകാരന്‍ കൂടെയായ ഇന്നസെന്റിന് വോട്ട് ചെയ്യണോ എന്ന് താനും തീരുമാനിച്ചിട്ടില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. താന്‍ ഇന്നസെന്റില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+