കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ ചലചിത്ര അക്കാദമി ചെയര്‍മാനാകും

Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ കമലിനെ നിയോഗിച്ചേക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ച ലെനിന്‍ രാജേന്ദ്രനെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനാക്കാനും തീരുമാനമായി.

അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഫെഫ്കയുടെ പിന്തുണ കമലിന് ലഭിച്ചിരുന്നു. ഫെഫ്കയുടെ പ്രസിഡന്റ് കൂടിയാണ് കമല്‍. അതേസമയം, സമാന്തരസിനിമാ സംവിധായകരുടെ സംഘടന ലെനിന്‍ രാജേന്ദ്രനു വേണ്ടിയും വാദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് കമലിന്റെ പേര് അന്തിമമായി ശുപാര്‍ശ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പി.ടി .കുഞ്ഞഹമ്മദിന്റെ പേരും പരിഗണനയില്‍ വന്നിരുന്നു.

kamal

ഭരണമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് ചലചിത്ര അക്കാദമിയിലും അഴിച്ചുപണി വന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ ചലചിത്രക്ഷേമ ബോര്‍ഡ് ചെയര്‍മാനാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയര്‍മാനാക്കിയത്.

English summary
kamal to be chairman of kerala film academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X