കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാബാലന് കൂടുതല്‍ സമയം വേണം, കമലിന്റെ 'ആമി'യുടെ ചിത്രീകരണം പ്രതിസന്ധിയില്‍; പിന്നില്‍ മോദിയോ..?

വിദ്യാബാലന്‍ നായികയാകുന്ന കമല്‍ സിനിമ ആമിയുടെ ചിത്രീകരണം പ്രതിന്ധിയില്‍. ചിത്രത്തില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ വിദ്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: മലയാളത്തിന്റെ കഥാകാരി മാധവികുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയുടെ ചിത്രീകരണം പ്രതിസന്ധിയില്‍. സംവിധായകന്‍ കമലിന്റെ സ്വപ്‌ന പദ്ധതിയായ ആമിയുടെ ചിത്രീകരണമാണ് പ്രതിസന്ധിയിലായിരുക്കുന്നത്. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാനിരുന്ന ബോളിവുഡ് താരം വിദ്യാബാലന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.

രണ്ട് മാസം മുമ്പേ ചിത്രത്തിന്റെ പൂര്‍ണമായ തിരക്കഥ വിദ്യാബാലന് അയച്ച് കൊടുത്തിരുന്നു. ചിത്രത്തില്‍ താല്‍പര്യമായ വിദ്യ ഫോട്ടോ ഷൂട്ടും പൂര്‍ത്തിയാക്കിയിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന കമലിന്റെ സ്വപ്‌ന പദ്ധതിയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. വിദ്യാബാലന്റെ പിന്മാറ്റത്തിനു പിന്നില്‍ കമലിന്റെ മോദി വിരുദ്ധതയാണെന്നു വരെ അഭ്യൂഹങ്ങളുണ്ട്.

വിദ്യാബാലന്‍ പിന്മാറിയോ?

വിദ്യാബാലന്‍ സിനിമയില്‍ നിന്ന് പിന്മാറി എന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ചിത്രത്തില്‍ അഭിനയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ആമിയുടെ അണയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മോദി വിരുദ്ധത

കമലിന്റെ മോദി വിരുദ്ധ പരമാര്‍ശങ്ങളാണ് വിദ്യയെ കമല്‍ ചിത്രത്തില്‍ നിന്നും പിന്‍തിരിപ്പിച്ചതെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വിവരം. നോട്ട് നിരോധനത്തിനേയും മോദിയുടെ നയങ്ങളേയും കമല്‍ വിമര്‍ശിച്ചിരുന്നു. ഇതാകാം മോദിയുടെ നയങ്ങളെ പിന്‍തുണക്കുന്ന വിദ്യയെ ചിത്രത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

കൂടുതല്‍ സമയം

ചിത്രത്തോടെ വളരെയധികം താല്പര്യം കാണിച്ച വിദ്യാബാലനാണ് പെട്ടന്ന് കുറച്ചൂടെ സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂര്‍ണമായ തിരക്കഥ രണ്ട് മാസങ്ങള്‍ക്കു മുമ്പ് തന്നെ നല്‍കിയിരുന്നു. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലും വിദ്യാബാലന്‍ പങ്കെടുത്തിരുന്നു.

ഡിസംബറില്‍ തുടങ്ങാനിരുന്ന ചിത്രീകരണം

ഡിസംബര്‍ 18 ഓടെ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനിടെയാണ് കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ സമയം വേണമെന്ന് വിദ്യാബാലന്‍ കമലിനോട് ആവശ്യപ്പെട്ടത്. കമല്‍ സമയം അനുവദിച്ചു. എന്നാല്‍ എന്ന് ചിത്രീകരണം തുടങ്ങാം എന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ വിദ്യയില്‍ നിന്നും ലഭിച്ചിട്ടില്ല. മാനേജരുമായി ബന്ധപ്പെട്ടപ്പോഴും ഇതു തന്നെയാണ് അവസ്ഥ.

സ്വപ്‌ന സിനിമ തുലാസില്‍

മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി കമലിന്റെ സ്വപ്‌ന സിനിമയാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ വിദ്യാബാലനേക്കുടാതെ പൃഥ്വിരാജ്, അനൂപ് മേനോന്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ അണിനിരക്കുന്നു.

ശ്രീചക്രത്തിന്റെ ഗതിയാകുമോ ആമിക്കും?

മോഹന്‍ലാല്‍ നായകനായി എത്തിയ ശ്രീചക്രം എന്ന സിനിമയായിരുന്നു വിദ്യാബാലന്റെ ആദ്യ സിനിമ. ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത സിനിമ ദൗര്‍ഭാഗ്യവശാല്‍ പൂര്‍ത്തിയാക്കാനായില്ല. അതിനു ശേഷമാണ് വിദ്യാബാലന്‍ ബോളീവുഡില്‍ നായികയായി അരങ്ങേറുന്നത്. ശ്രീചക്രം പിന്നീട് ചക്രം എന്ന പേരില്‍ പൃഥ്വിരാജിനേയും മീരാജാസ്മിനേയും നായികാ നായകന്മാരിക്കി ലോഹിതദാസ് തന്നെ സംവിധാനം ചെയ്യുകയായിരുന്നു.

English summary
Kamal directing Vidhyabalan movie Aami in crisis. Vidhya seeks more time to join.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X