കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി അനീഷ് പോലീസ് പിടിയില്‍.. മന്ത്രവും അരുകൊലയും മാനഭംഗവും

  • By Desk
Google Oneindia Malayalam News

തൊടുപുഴ കമ്പകക്കാനം വണ്ണപുറത്ത് കൃഷ്ണേയും കുടുബംത്തേയും അരുംകൊല ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി അനീഷ് പോലീസ് പിടിയില്‍. കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായി പോലീസ് തിരിച്ചില്‍ വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയിലാണ് എറണാകുളം നേര്യമംഗലത്തെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും പോലീസ് അനീഷിനെ പിടികൂടിയത്.

കൊലയില്‍ അനീഷിന്‍റെ പങ്കാളിയും സുഹൃത്തുമായ ലിബീഷിനെ പിടികൂടിയതോടെയാണ് അനീഷിലേക്ക് എത്താന്‍ പോലീസിന് സാധിച്ചത്. വിവരങ്ങള്‍ ഇങ്ങനെ

നാടിനെ ഞെട്ടിച്ച കൊലപാതകം

നാടിനെ ഞെട്ടിച്ച കൊലപാതകം

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജ്ജുന്‍ എന്നിവരെയാണ് കൃഷ്ണന്‍റെ സന്തത സഹചാരിയായ അനീഷും സുഹൃത്ത് ലിബീഷും ചേര്‍ന്ന് അരുംകൊല ചെയ്തത്. മാന്ത്രിക ശക്തി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അനീഷും ലിബീഷും ചേര്‍ന്ന് കൊലനടത്തി മൃതദേഹം കുഴിയെടുത്ത് മൂടിയത്.

ലിബീഷിനെ പൊക്കി

ലിബീഷിനെ പൊക്കി

കൊലപാതകം നടത്തിയത് കൃഷ്ണന്‍റെ കുടുംബത്തെ അടുത്തറിയാവുന്ന ആളാണെന്ന സംശയം പോലീസിന് തുടക്കത്തിലേ ഉണ്ടായിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് സ്ഥിരമായി ഒരുഫോണില്‍ നിന്ന് കൃഷ്മന്‍റെ ഫോണിലേക്ക് വിളി വരുന്നതായി പോലീസ് കണ്ടെത്തിയത്.

ആറുമാസം മുന്‍പ്

ആറുമാസം മുന്‍പ്

തുടര്‍ന്ന് അത് അനീഷിന്‍റെ നമ്പര്‍ ആണെന്ന് ഫോണ്‍ കണ്ടെത്തി. അതേസമയം അനീഷിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത് സുഹൃത്തും കൂട്ടുപ്രതിയുമായ ലിബീഷായിരുന്നു. അനീഷും ലിബീഷും അടിമാലിയില്‍ ഉള്ള മറ്റൊരു സുഹൃത്തും കൃഷ്മന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. എന്നാല്‍ പിന്നീട് അടിമാലിയിലെ സുഹൃത്ത് ഇവര്‍ മൂന്നുപേരുമായി തെറ്റി.

വിവരം നല്‍കി

വിവരം നല്‍കി

കൊലപാതക വിവരം പുറത്തു വന്നതോടെ ഈ സുഹൃത്താണ് ലിബീഷിനേയും അനീഷിനേയും കുറിച്ചുള്ള വിവരങ്ങള്‍ അടിമാലി എസ്ഐക്ക് കൈമാറിയത്. തുടര്‍ന്ന് പേലീസ് സംഘം ലിബീഷിന്‍റെ വീട്ടില്‍ എത്തി. ബുള്ളറ്റ് മെക്കാനിക്കായ ലിബീഷിന്‍റെ വീട്ടില്‍ വേഷം മാറി എത്തിയ പോലീസ് വാഹനം ശരിയാക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് ലിബീഷിനെ കൂട്ടികൊണ്ടുപോകുകയായിരുന്നു.

വഴിയില്‍ വെച്ച്

വഴിയില്‍ വെച്ച്

വഴിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ അരുംകൊലയുടെ ചുരുളഴിയുകയായിരുന്നു. ലിബീഷ് നല്‍കിയ സൂചനയെ തുടര്‍ന്ന് അനീഷിനായി വനമേഖലയില്‍ പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രിയോടെ നേര്യമംഗലത്ത് നിന്ന് അനീഷിനെ പോലീസ് പിടികൂടിയത്.

ബന്ധുവീട്ടില്‍

ബന്ധുവീട്ടില്‍

നേര്യമംഗലത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ മുതല്‍ അനീഷ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പരിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ നടത്തിയിരുന്നു എന്നാല്‍ വൈകിട്ടോടെ അടിമാലിയില്‍ നിന്നും നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള ടവര്‍ ലൊക്കേഷനില്‍ അനീഷ് ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഓട്ടോ ഡ്രൈവര്‍

ഓട്ടോ ഡ്രൈവര്‍

നേര്യമംഗലത്തെ ബന്ധുവീട്ടില്‍ എത്തിയ ഇയാളെ പ്രദേശവാസിയ ഓട്ടോഡ്രൈവറാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇയാള്‍ പിന്നീട് കൂടെയുണ്ടായിരുന്ന മറ്റുള്ളവരോടും വിവരം ധരിപ്പിച്ചു. കൊലപാതക കേസിലെ മുഖ്യപ്രതിയാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചതോടെ അനീഷിനെതേടി നാട്ടുകാര്‍ ബന്ധുവീട്ടിലെത്തുകയായിരുന്നു.

ശുചിമുറിയില്‍ നിന്ന്

ശുചിമുറിയില്‍ നിന്ന്

തുടര്‍ന്ന നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയില്‍ വീടിന്റെ ശുചിമുറിയില്‍ നിന്നും ഇയാളെ പിടികൂടുകയും തുടര്‍ന്ന പോലീസിന് കൈമാറുകയുമാിരുന്നു. കൊച്ചിയിലെത്തി അവിടെ നിന്നും രക്ഷപെടുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കേസിലെ പ്രധാന പ്രതിയായ അനീഷ് കുടുങ്ങിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

300 മൂര്‍ത്തികളുടെ ശക്തി

300 മൂര്‍ത്തികളുടെ ശക്തി

കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്ന് വിശ്വസിച്ച അനീഷ് ആ ശക്തി നേടിയെടുക്കാനായാണ് കൃഷ്ണനെ കൊലപ്പെടുത്തിയത്. വ്യക്തമായ ഗൂഡാലോചനയോടെ വീട്ടില്‍ എത്തിയ അനീഷും ലിബീഷും കൃഷ്ണനെ വീടിന് പുറത്തേക്ക് വിളിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൃഷ്ണന്‍റെ ഭാര്യയേയും മക്കളേയും അകത്തുകയറി വെട്ടി.

മാനഭംഗവും

മാനഭംഗവും

കൃത്യം നടത്തി രക്ഷപ്പെടും മുന്‍പ് കൃഷ്ണന്‍റെ ഭാര്യ സുശീലയേയും മകള്‍ ആര്‍ഷയേയും മാനഭംഗപ്പെടുത്തിയതായും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കുരുതി

കോഴിക്കുരുതി

കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ അനീഷ് തന്‍റെ വീട്ടില്‍ കോഴിക്കുരുതി നടത്തുകയും ചെയ്തിരുന്നു കൊലപാതകം കഴിഞ്ഞ് ആറ് ദിവസമായിട്ടും പോലീസ് അന്വേഷിച്ച് വരാതിരുന്നതോടെ മന്ത്രവാദം ഫലിച്ചെന്ന് അനീഷ് ഉറപ്പിച്ചു. എന്നാല്‍ ഏഴാം ദിവസം ലിബീഷ് പിടിക്കപ്പെട്ടതോട അനീഷ് പോലീസിന്‍റെ വലയില്‍ ആവുകയായിരുന്നു.

English summary
kampakakkanam murder aneesh arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X