തൊടുപുഴ കൂട്ടക്കൊല: പൂജാരിയും മന്ത്രവാദവും..കാണമാറയത്തെ മറ്റൊരാള്‍
ഇടുക്കി തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊലയില്‍ പ്രധാന പ്രതി അനീഷിലേക്ക് പോലീസ് എത്തുന്നത് കൃഷ്മന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ്. കേസില്‍ പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത് തിരുവനന്തപുരത്തുള്ള ലീഗ് നേതാവിനേയാണ് പിന്നാലെ കേസില്‍ പോലീസ് അസിസ്റ്റന്റ് കമാന്റ്റ് രാജശേഖരനേയും പോലീസ് ചോദ്യം ചെയ്തു.
ഇതോടെ കൊലയ്ക്ക് പിന്നില്‍ പല ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോഴും നാട്ടുകാര്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേസില്‍ പോലീസ് കമാന്റ്റിന്റെ പേര് വരാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുകയാണ് പോലീസ്.

മന്ത്രവാദം
മന്ത്രവാദത്തിന് വേണ്ടിയാണ് കേസിലെ ഒന്നാം പ്രതിയായ അനീഷ് കൃഷ്ണനെ സമീപിക്കുന്നത്. തന്റെ വിവാഹം നടക്കുന്നതിനും വീട് മോടിപിടിപ്പിക്കുന്നതിനും വേണ്ടിയാണ് അനീഷ് കൃഷ്ണനെ സമീപിക്കുന്നത്. മറ്റൊരാളുടെ ഉപദേശ പ്രകാരമായിരുന്നു ഇത്. കൃഷണന്റെ മാന്ത്രിക ശക്തിയില്‍ അന്ധമായി വിശ്വസിച്ച സുഹൃത്തായിരുന്നു ഇത്. എന്നാല്‍ ഫലം ലഭിച്ചില്ലെന്ന മാത്രമല്ല പിന്നീട് ഉണ്ടായ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.

പൂജാരിമാരും
പക്ഷേ കൃഷ്ണന്റെ മന്ത്രവാദത്തില്‍ ക്ഷേത്ര പൂജാരികളും ജ്യോത്സ്യന്മാര് വരേയും വിശ്വസിച്ചിരുന്നത്രേ. പലരും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നതിന് പൂജ നടത്താനായി പൂജാരിമാരെ സമീപിക്കുമ്പോള്‍ കൃഷ്ണന്റെ അടുത്തേക്കായിരുന്നു ഈ പൂജാരിമാരെല്ലാം അവരെ പറഞ്ഞുവിട്ടിരുന്നത്.

പോലീസ് ഉദ്യോഗസ്ഥനും പങ്ക്?
അത്തരം ഒരു സാഹചര്യത്തിലാണ് താനും കൃഷ്ണന്റെ അടുത്തേക്ക് എത്തിയതെന്നും കേസില്‍ തന്റ പേര് വലിച്ചിഴക്കാന്‍ കാരണമായത് ഈ സന്ദര്‍ശനമാണെന്നും കമാന്‍ഡന്റ് രാജശേഖരന് പറഞ്ഞു. സംഭവം ഇങ്ങനെ

വസ്തു വാങ്ങാന്‍
സുഹൃത്തിന് വസ്തു വാങ്ങാനായി കുമിളിയില്‍ എത്തിയപ്പോള്‍ അയാളുടെ വിശ്വാസ പ്രകാരം വസ്തു വാങ്ങുന്നതിന് മുന്‍പ് ചില പൂജകള്‍ നടത്തണമെന്ന് അയാള്‍ വാശി പിടിച്ചു. ഇതേ തുടര്‍ന്ന് പൂജാരിയെ സമീപിച്ചപ്പോള്‍ അയാളാണ് പൂജ നടത്താന്‍ കൃഷ്ണനാണ് ഉചിതമായ വ്യക്തിയെന്ന് ഉപദേശിച്ചത്.

ഫലം കണ്ടില്ല
അന്‍പതിനായിരം രൂപ ചെലവില്‍ പൂജ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചു. കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാജു എന്നയാളായിരുന്നു തങ്ങളെ കൃഷ്ണന്റടുത്തേക്ക് കൂട്ടികൊണ്ട് പോയത്. ഇയാളുടെ ഫോണില്‍ തന്റെ നമ്പര്‍ പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ തന്നേയും പോലീസ് വിളിപ്പിച്ചതിന് പിന്നില്‍ എന്ന് രാജശേഖരന് പറഞ്ഞു

അന്വേഷണ സംഘം
രാജശേഖരനെ വിളിപ്പിച്ചത് കേസന്വേഷണത്തിനല്ലെന്നും കേസുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും പറയുന്നത് തെറ്റായ വാര്‍ത്തയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

സംശയം അകലാതെ
അനീഷും ലിബീഷുമാണ് കേസിലെ പ്രധാന പ്രതികള്‍ എങ്കിലും മറ്റ് ചിലര്‍ക്ക് കൂടി കൊലപാതക്കത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. നൂറ് കിലോയ്ക്ക് മുകളില്‍ ഭാരമുള്ള കൃഷ്ണനേയും നല്ലപോലെ ആരോഗ്യമുള്ള ഭാര്യ സുശീലയേയും ആരോഗ്യം കുറഞ്ഞ രണ്ട് പേര് ചേര്‍ന്ന് എങ്ങനെ കീഴ്പ്പെടുത്തിയെന്നാണ് പ്രധാനസംശയം. മൃതദേഹങ്ങള്‍ മറവ് ചെയ്തതും ഇവര്‍ ഒറ്റയ്ക്കാണെന്ന മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

എങ്ങനെ കെട്ടി താഴ്ത്തി
കൊലപ്പെടുത്തിയ ശേഷം ഉടുത്ത മുണ്ടുകൊണ്ട് സ്വന്തം ശരീരത്തില്‍ കെട്ടിവലിച്ചാണ് മൃതദേഹങ്ങള്‍ ചാണകക്കുഴിയില്‍ മറവ് ചെയ്തത് എന്നാണ് അനീഷ് പറയുന്നത്. കഷ്ടിച്ച് 60 കിലോ പോലും ഇല്ലാത്ത അനീഷ് എങ്ങനെ മൃതദേഹം ശരീരത്തില്‍ കെട്ടിവലിച്ചു എന്നതും ദുരൂഹമായി തുടരുന്നു.

പോലീസിന് മുന്നിലൂടെ
അടിമാലിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബൈക്കില്‍ ലിബീഷിന്റെ വീട്ടിലെത്തി പിന്നീട് മദ്യപിച്ച് മൂലമറ്റത്ത് പോയി ചൂണ്ടയിട്ട് അതുകഴിഞ്ഞ് 30 കിമി അപ്പുറത്തുള്ള കൃഷ്ണന്റെ വീട്ടില്‍ പോയെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.ഇവര്‍ സഞ്ചരിച്ച പാത പരിധിയില്‍ അഞ്ച് പോലീസ് സ്റ്റേഷനും നൈറ്റ് പട്രോളിങ്ങും ഉണ്ട്. അങ്ങനെയെങ്കില്‍ പോലീസ് ഇവരെ കണ്ടില്ലെന്നത് വിശ്വസിക്കാന്‍ ആകില്ലെന്ന് നാട്ടുകാര്‍ സംശയമുയര്‍ത്തിയിരുന്നു
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications