കമ്പകക്കാനം കൂട്ടക്കൊല; പിടിക്കപ്പെടാതിരിക്കാന്‍ കൊലയാളി അനീഷ് ചെയ്തത്.. ആറ് ദിവസവും
ആറുമാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് കമ്പകക്കാനത്തെ കൃഷ്ണനേയും കുടുംബത്തേയും അനീഷും സഹായി ലിബീഷും ചേര്‍ന്ന് ക്രൂരമായി കൊലചെയതത്. കൃഷ്ണന്‍റെ സന്ത സഹചാരിയായ അനീഷിന്‍റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു കൃഷ്ണന്‍റെ ശക്തി മുഴുവന്‍ തന്നിലേക്ക് എത്തണം. മൂന്ന് വര്‍ഷത്തിലേറെയായി കൃഷ്ണന്‍റെ കൂടെ അനീഷ് ചേര്‍ന്നിട്ട്. തന്ത്രവും മന്ത്രവുമെല്ലാം സ്വായത്തമാക്കി.
പക്ഷെ കൃഷ്ണനെ പോലെ അനീഷിന്‍റെ മാന്ത്രിക വിദ്യകള്‍ ഫലിച്ചില്ല. തന്‍റെ മന്ത്രവാദ സിദ്ധി കൂടി കൃഷ്ണന്‍ മന്ത്രവാദത്തിലൂടെ ആവാഹിച്ചുവെച്ചുവെന്ന ചിന്തയാണ് അനീഷിനെ കൊലയിലേക്ക് നയിച്ചത്. അടിമുടി അന്തവിശ്വാസവുമായി ജീവിച്ച അനീഷ് പിടിക്കപ്പെടാതിരിക്കാനും മന്ത്രവാദത്തിന്‍റെ കൂട്ടുപിടിച്ചെന്ന് പോലീസ് പറയുന്നു.

300 മൂര്‍ത്തികള്‍
കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്ന് വിശ്വസിച്ച അനീഷ് അയാളെ കൊലപ്പെടുത്തുത്തി താളിയോല ഗ്രന്ഥങ്ങള്‍ കവരാന്‍ തിരുമാനിക്കുകയായിരുന്നു. ഇതോടെ 15 വര്‍ഷത്തോളമായി അടുപ്പമുള്ള ലിബീഷിനേയും ഒപ്പം കൂട്ടി.

അതിക്രൂര കൊലപാതകം
കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്നവരാണ് കൊലയാളികള്‍ എന്ന് പോലീസ് ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. ഈ നിഗമനമാണ് അനീഷിലേക്ക് പോലീസിനെ എത്തിച്ചത്. അനീഷ് മൂന്ന് വര്‍ഷമായി കൃഷ്ണനൊപ്പം കൂടിയിട്ട്. കൃഷ്ണനെ എങ്ങനെ കീഴ്പ്പെടുത്തണമെന്നത് അതുകൊണ്ട് തന്നെ അനീഷിന് നല്ല നിശ്ചയം ഉണ്ടായിരുന്നു.

രാത്രിയില്‍
കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ ലിബീഷിനൊപ്പം എത്തിയ അനീഷ് ആദ്യം ചെയ്തത് വീട്ടിലെ ഫ്യൂസ് ഊരുകയായിരുന്നു. കൃഷ്മനെ വീടിന് വെളിയില്‍ എത്തിക്കാന്‍ കൃഷ്ണന്‍റെ അരുമകളായ ആടിുകളില്‍ ഒന്നിനെ ക്രൂരമായി ആക്രമിച്ചു. ശബ്ദം കേട്ട കൃഷ്ണന്‍ വീടിന് വെളിയിലേക്ക് വന്നു.

ഇരുമ്പ് പൈപ്പ്
ഇതോടെ അനീഷ് കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പികൊണ്ട് കൃഷ്ണനെ അടിച്ചുവീഴ്ത്തി. പുറകേ എത്തിയ ഭാര്യ സുശീലയേയും ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തി.എന്നാല്‍ മകള്‍ ആര്‍ഷ അനീഷിനെ നേരിട്ടത് കമ്പിവടിയുമായിട്ടായിരുന്നു. മല്‍പ്പിടിത്തതിനിടയില്‍ ആര്‍ഷ അനീഷിന്‍റെ നഖം കടിച്ചെടുത്തു. എന്നാല്‍ ഒടുവില്‍ ആര്‍ഷയോയും അനീഷ് തലയ്ക്ക് അടിച്ചു കൊന്നു.

വാക്കത്തിക്ക് വെട്ടി
കൃഷ്ണന്‍റെ മകന്‍ അര്‍ജ്ജുനെ വാക്കത്തി കൊണ്ട് വെട്ടിയാണ് അനീഷ് കൊലപ്പെടുത്തിയത്. എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കിയതോടെ വീട്ടില്‍ നിന്ന് 3500 രൂപയുമായി അനീഷും ലിബീഷും ഇറങഅങി. നേരെ കുളക്കടവില്‍ പോയി കുളിച്ചു.

അടുത്ത ദിവസം
പിന്നീട് അടുത്ത ദിവസമാണ് മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ ഇരുവരും എത്തിയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അര്‍ജ്ജുനില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നു. ഇതോടെ കൈയ്യില്‍ കരുതിയ ചുറ്റികകൊണ്ട് അര്‍ജ്ജുന്‍റെ മരണവും ഉറപ്പാക്കി.

വീടുകഴുകി
പിന്നീട് വീട് മുഴുവന്‍ കഴുകി വൃത്തിയാക്കി വീട്ടിലെ മുഴുവന്‍ സ്വര്‍ണവും പണവും എടുത്ത് സ്ഥലം വിട്ടു. മൃതദേഹം മറവ് ചെയ്ത പ്രതികള്‍ ആരും കാണാത്ത തരത്തിലായിരുന്നില്ല ഇത് ചെയ്തത്. അതുകൊണ്ട് തന്നെ കൊലപാതകം ആരും അറിയരുത് എന്നായിരുന്നില്ല പ്രതികളുടെ ഉദ്ദേശം എന്ന് പോലീസ് കണക്കാക്കിയിരുന്നു..

മന്ത്രവാദം
അതേസമയം അനീഷ് ആദ്യം ഉദ്ദേശിച്ചത് മൃതദേഹങ്ങള്‍ മറവ് ചെയ്ത് തെളിവുകള്‍ മുഴുവന്‍ നശിപ്പിക്കാനായിരുന്നത്രേ. എന്നാല്‍ കൃഷ്ണന്‍റെ കൊലയോടെ തന്നിലേക്ക് മന്ത്രസിദ്ധി കൈവന്നോയെന്ന് അനീഷിന് ഉറപ്പിക്കണമായിരുന്നു.അതോടെ തെളിവ് നശിപ്പിക്കേണ്ടെന്ന് അനീഷ് തിരുമാനിച്ചു.

കോഴിക്കുരുതി
കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ അനീഷ് തന്‍റെ വീട്ടില്‍ കോഴിക്കുരുതി നടത്തുകയും ചെയ്തു. കൊലപാതകം കഴിഞ്ഞ് ആറ് ദിവസമായിട്ടും പോലീസ് അന്വേഷിച്ച് വരാതിരുന്നതോടെ മന്ത്രവാദം ഫലിച്ചെന്ന് അനീഷ് ഉറപ്പിച്ചു. എന്നാല്‍ ഏഴാം ദിവസം ലിബീഷ് പിടിക്കപ്പെട്ടതോട െ അനീഷും പോലീസിന്‍റെ വലയില്‍ ആവുകയായിരുന്നു.












Click it and Unblock the Notifications