• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല കയറി; ഭർത്താവുമായി തർക്കം, ഒടുവിൽ വിവാഹ മോചനം നേടി കനക ദുർഗ

  • By Aami Madhu

മലപ്പുറം; പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച കനക ദുർഗ വിവാഹ മോചിതയായി. ശബരിമല പ്രവേശനത്തോടെ വഴിവെച്ച വിവാദങ്ങളാണ് വിവാഹ മോചനത്തിൽ കലാശിച്ചത്.

മല കയറിയ പിന്നാലെ തങ്ങൾ അറിയാതെയാണ് കനക ദുർഗ വീട്ടിൽ നിന്നും പോയതെന്നാരോപിച്ച് ഇവരുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

ജനുവരി രണ്ടിന്

ജനുവരി രണ്ടിന്

സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ 2019 ജനുവരി രണ്ടിനായിരുന്നു പെരിന്തല്‍മണ്ണയില്‍ നിന്നുള്ള കനക ദുര്‍ഗയും, കൊയിലാണ്ടിയില്‍ നിന്നുള്ള ബിന്ദു തങ്കവും ശബരിമലയിൽ സന്ദർശനം നടത്തിയത്. പുലർച്ചയോടെ പോലീസ് സംരക്ഷണത്തിൽ ഇവർ ദർശനം നടത്തി മടങ്ങുകയായിരുന്നു. സംഭവം വലിയ വിവാദത്തിനാണ് വഴിവെച്ചത്.

സപ്ലൈകോയുടെ യോഗം

സപ്ലൈകോയുടെ യോഗം

തിരുവനന്തപുരത്ത് സപ്ലൈകോയുടെ യോഗത്തിന് പോകുകയാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വീട്ടിൽ നിന്ന് പോയതെന്നും മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രമാണ് സംഭവം തങ്ങൾ അറിഞ്ഞതെന്നുമായിരുന്നു ഇവരുടെ വീട്ടുകാർ അന്ന് വ്യക്തമാക്കിയത്. ദർശനത്തിന് പിന്നാലെ ഇവർക്കെതിരെ സംഘപരിവാർ ഭീഷണി ഉയർത്തിയിരുന്നു.

ഒളിവിൽ കഴിഞ്ഞു

ഒളിവിൽ കഴിഞ്ഞു

തുടർന്ന് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷമായിരുന്നു കനക ദുർഗ വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വീട്ടിലെത്തിയതോടെ ഭര്‍ത്താവിന്‍റെ അമ്മ സ്മൃതിയും കനക ദുര്‍ഗയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ഇതിൽ ഇരുവർക്കും പരിക്കേൽക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.

പോലീസ് സ്റ്റേഷനിൽ വെച്ച്

പോലീസ് സ്റ്റേഷനിൽ വെച്ച്

തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് കനകദുര്‍ഗയുടെ ഭര്‍ത്താവുമായി ചര്‍ച്ച നടത്തിയെങ്കിലും കനകദുര്‍ഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ ആകില്ലെന്ന നിലപാടിലായിരുന്നു ഭർത്താവ്. തുടർന്ന് കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് കനകദുർഗ്ഗ കൃഷ്ണനുണ്ണിയുടെ വീട്ടിൽ കയറിയത്.

പൊരുത്തത്തക്കേട്

പൊരുത്തത്തക്കേട്

അതേസമയം ഇതിന് പിന്നാലെയും പൊരുത്തക്കേടുകൾ ഉണ്ടായതോടെ ഇരുവരും വേർപിരിയാൻ തിരുമാനിക്കുകയായിരുന്നു.കൃഷ്ണനുണ്ണിയാണ് തനിക്ക് വിവാഹമോചനം വേണമെന്ന് കാട്ടി ഹര്‍ജി നല്‍കിയത്. ഇതോടെ 15 ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുർഗയുടെ ആവശ്യം. എന്നാൽ ഇത് നൽകാനാകില്ലെന്ന് കൃഷ്ണനുണ്ണി അറിയിച്ചതോടെ ഒത്തുതീർപ്പിലെത്തി.

ഉഭയസമ്മത പ്രകാരം

ഉഭയസമ്മത പ്രകാരം

ഭർത്താവ് കൃഷ്ണനുണ്ണിയുമായി ഉണ്ടാക്കിയ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടി പ്രകാരമാണ് ഇപ്പോഴത്തെ വേർപിരിയിൽ. കനക ദുർഗയ്ക്ക് 10 ലക്ഷം രൂപനൽകാനും മലപ്പുറം കുടുംബ കോടതി നിർദേശം നൽകി.കൃഷ്ണനുണ്ണിയുടെ അമ്മയും കനക ദുർഗയും പരസ്പരം നൽകിയ പരാതികളും പിൻവലിച്ചു.

നിശ്ചിത ദിവസം

നിശ്ചിത ദിവസം

നിശ്ചിത ദിവസങ്ങളിൽ ഒഴികെ ഇവരുടെ മക്കൾ കൃഷ്ണനുണ്ണിയുടെ കൂടെ കഴിയും. വിവാഹ മോചനത്തോടെ ഇവർ കൃഷ്ണനുണ്ണിനയുടെ വീട്ടിൽ നിന്ന് ഒഴിയുകയും ചെയ്തു. ഇതോടെ കൃഷ്ണനുണ്ണിയും അമ്മയും ഇവരുടെ വീട്ടിലേക്ക് താമസം മാറിയെന്നാണ് റിപ്പോർട്ട്.

കൊവിഡ് വാക്സിൻ; ഈ വർഷം അവസാനത്തോടെ, പ്രതീക്ഷ പ്രകടിപ്പിച്ച് ഡബ്ല്യുഎച്ച്ഒ

'വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി ബന്ധം'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം

കൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയും

English summary
Kanaka Durga Who Entered Sabarimala Got Divorced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X