ബിന്ദുവും കനകദുർഗയും ഒളിവിൽ നിന്ന് പുറത്ത്, കൊച്ചിയിലെ ആർപ്പോ ആർത്തവം വേദിയിലെത്തി
കൊച്ചി: സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ കയറി ചരിത്രം സൃഷ്ടിച്ച ബിന്ദുവും കനക ദുര്‍ഗയും ഒടുവില്‍ ഒളിവിടത്ത് നിന്നും പുറത്തേക്ക്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ട് കൂടാം എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയിലാണ് ബിന്ദുവും കനക ദുര്‍ഗയും പങ്കെടുത്തത്.
ജനുവരി 2ന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. അതിന് ശേഷം സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. സുരക്ഷ പരിഗണിച്ച് ബിന്ദുവും കനകദുര്‍ഗയും ഇത്രയും നാള് പോലീസ് സംരക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതിനിടെയാണ് ഇരുവരും ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുത്തത്. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കണം എന്ന് നേരത്തെ കരുതിയിരുന്നതാണ് എന്ന് ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു. തങ്ങള്‍ തെറ്റ് ചെയ്തവര്‍ അല്ലെന്നും പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ലെന്നും ഇരുവരും പറഞ്ഞു. പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും പരിപാടിയില്‍ വന്നത് സ്വന്തം നിലയ്ക്ക് ആണെന്നും ഇവര്‍ പറഞ്ഞു.
ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്ന നിലപാടുകള്‍ക്ക് എതിരെ ആണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ രണ്ട് ദിവസത്തെ ആര്‍പ്പോ ആര്‍ത്തവം പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി. തീവ്ര സ്വഭാവക്കാരാണ് പരിപാടിയുടെ സംഘാടകര്‍ എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം. അതേസമയം സാംസ്ക്കാരിക പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications