Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ പോയ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റിയില്ല! സഖി വണ്‍ സ്റ്റോപ്പ് സെന്‍ററിലേക്ക് മാറ്റി

Recommended Video

cmsvideo
    കനക ദുര്‍ഗയെ സഖി സെന്‍ററിലേക്ക് മാറ്റി | Oneindia Malayalam

    ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ പ്രവേശിച്ചത് പെരിന്തല്‍മണ്ണ സ്വദേശിയായ കനകദുര്‍ഗയും ബിന്ദു തങ്കവുമായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ അഞ്ജാത കേന്ദ്രങ്ങളില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും. കഴിഞ്ഞ തിങ്കളാഴ്ചയോടെ കനകദുര്‍ഗ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍ വീട്ടിലെത്തിയ കനകദുര്‍ഗയും ഭര്‍ത്താവിന്‍റെ അമ്മയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.ഇതേ തുടര്‍ന്ന് പരിക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുകയയാിരുന്നു.

    എന്നാല്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ ഇവരെ വീട്ടില്‍ താമസിപ്പിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെ കനകദുര്‍ഗയെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താത്കാലിക ആശ്വാസ കേന്ദ്രമായ സഖിയിലേക്ക് മാറ്റിയിരിക്കുകയാണ്.

     പോലീസ് സംരക്ഷണത്തില്‍

    പോലീസ് സംരക്ഷണത്തില്‍

    ജനവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തിയത് മുതല്‍ കനക ദുര്‍ഗയും ബിന്ദുവും പോലീസ് സംരക്ഷണത്തില്‍ വിവിധയിടങ്ങളിലായി കഴിയുകയായിരുന്നു. ഇവര്‍ക്ക് നേരെ സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയോടെ ഇവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.

    വീട്ടിലെത്തിയപ്പോള്‍ സംഘര്‍ഷം

    വീട്ടിലെത്തിയപ്പോള്‍ സംഘര്‍ഷം

    എന്നാല്‍ വീട്ടിലെത്തിയതോടെ ഭര്‍ത്താവിന്‍റെ അമ്മ സ്മൃതിയും കനക ദുര്‍ഗയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പിന്നാലെ പരിക്കേറ്റ കനക ദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലും അവിടുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

     പെരിന്തല്‍മണ്ണയിലേക്ക് മടങ്ങി

    പെരിന്തല്‍മണ്ണയിലേക്ക് മടങ്ങി

    ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം കനക ദുര്‍ഗ പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അവരെ വീട്ടില്‍ കയറ്റാന്‍ കുടുംബം തയ്യാറായില്ല.തുടര്‍ന്ന് രാത്രി ഏഴോടെ ഇവരെ പോലീസ് സംരക്ഷണത്തില്‍ പെരിന്തല്‍മണ്ണയില്‍ എത്തിച്ചു.

     ചര്‍ച്ച നടത്തി

    ചര്‍ച്ച നടത്തി

    പോലീസ് സ്റ്റേഷനില്‍ വെച്ച് കനകദുര്‍ഗയുടെ ഭര്‍ത്താവുമായി ചര്‍ച്ച നടത്തിയെങ്കിലും കനകദുര്‍ഗയെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാാണ് ഭര്‍ത്താവ് സ്വീകരിച്ചത്. ഇതോടെ ഇവരെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്‍ററിലേക്ക് മാറ്റി.

     നിയമനടപടി

    നിയമനടപടി

    സ്ത്രീള്‍ക്ക് വേണ്ടിയുള്ള താത്കാലിക ആശ്വാസ കേന്ദ്രമാണ് സഖി സെന്‍റര്‍.വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുരക്ഷയൊരുക്കിയാണ് ഇവരെ രാത്രിയോടെ മാറ്റിയത്. എന്നാല്‍ വീട്ടുകാരുടെ പ്രവൃത്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കനകദുര്‍ഗയുടെ സുഹൃത്ത് വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+