Get Updates
Get notified of breaking news, exclusive insights, and must-see stories!

കനകമല കേസില്‍ ആറ് പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു

കൊച്ചി: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുള്ളവര്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്നു ഗൂഢാലോചന നടത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒരാളെ വെറുതെവിട്ടു. മന്‍സീദ്, സ്വാലിഹ്, മുഹമ്മദ് റാഷിദ്, സഫ്വാന്‍, റംഷാദ്, സുബഹാനി എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറാം പ്രതി ജാസിമിനെ വെറുതെവിട്ടു.

Kanaka

ഇവര്‍ക്കുള്ള ശിക്ഷ വൈകാതെ വിധിക്കുമെന്ന് കരുതുന്നു. തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികള്‍ വാദിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള ചില കൂട്ടായ്മകളില്‍ ഉള്‍പ്പെട്ടുപോയതാണെന്നും ഐസിസുമായി ബന്ധമില്ലെന്നും പ്രതികള്‍ വാദിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അഞ്ചാംപ്രതി മാപ്പ് സാക്ഷിയായിരുന്നു.

2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന പ്രതികള്‍ ദക്ഷിണേന്ത്യയില്‍ ആക്രമണം പദ്ധതിയിട്ടുവെന്നാണ് ആരോപണം. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തി.

കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. ബിജെപി നേതാവിനെ കൊലപ്പെടുത്താനും ആലോചിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി. 15 പേരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. 2017ല്‍ 8 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി സുബ്ഹാനി ഐസിസിന് വേണ്ടി യുദ്ധം ചെയ്തയാളാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+