കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനകമല ഐഎസ് കേസ്; വിചാരണ തുടങ്ങി, പ്രതികള്‍ക്കെതിരെ ആരോപങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: കനകമല ഐഎസ് ക്യാംപ് കേസിന്റെ വിചാരണ കൊച്ചിയില്‍ ആരംഭിച്ചു. എന്‍ഐഎ കോടതിയാണ് ഏഴ് പ്രതികളെ വിചാരണ ചെയ്യുന്നത്. കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയവരും അവരുമായി ബന്ധമുള്ളവരുമാണ് വിചാരണ നേരിടുന്നത്.

28

സംസ്ഥാനത്തെ പ്രധാന നേതാക്കളെ വധിക്കാന്‍ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരെ വധിക്കാന്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് ആരോപണം. പ്രതികളില്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ പങ്കുള്ളവരുമുണ്ടെന്ന് എന്‍ഐഎ പറയുന്നു.

മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എന്‍കെ സഫ്വാന്‍, എന്‍കെ ജാസിം, സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015ല്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ സുബ്ഹാനിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാള്‍ക്ക് പാരീസിലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പം വിദേശത്ത് പരിശീലനം ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആയുധം സംഭരിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്ക് പുറമെ സംസ്ഥാനത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥരെയും വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടുവെന്ന് അന്വേഷണ സംഘം പറയുന്നു.

പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ കനകമലയില്‍ എത്തിയ വേളയില്‍ എന്‍ഐഎക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. അവിടെ എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ എന്‍ഐഎ നേരത്തെ നിരീക്ഷിച്ചിരുന്നു. ഇവരുടെ സോഷ്യല്‍ മീഡിയ ഉപയോഗവും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

English summary
Kanakamala IS camp case trail starts in Kochi NIA Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X