കണക്കൻക്കടവു കോഴി തുരുത്ത് മണൽ ബണ്ടു പൊട്ടി
പറവൂർ: മഴ ശക്തമായതോടെ ചാലക്കുടി പുഴയിലെ ജല നിരപ്പുയർന്നതോടെ കോഴി തുരുത്ത് മണൽ ബണ്ടു പൊട്ടി. ചാലക്കുടി പുഴയിലേക്കു ഉപ്പുവെള്ളം കയറാതിരിയ്ക്കാനായി രണ്ടു മാസം മുമ്പാണ് ഇവിടെ മണൽ ബണ്ടു നിർമ്മിച്ചത്.മഴ ശക്തമായതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പുളയർന്നു.

കണക്കൻ കടവു റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ തുറന്നു വെള്ളം ഒഴുക്കിവിട്ടില്ലെങ്കിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവും. ഷട്ടർ തുറക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നല്കിയിട്ടുണ്ടു. സാധരണ ഗതിയിൽ ഷട്ടർ തുറക്കുമ്പോഴാണ് ബണ്ടു പൊട്ടാറുള്ളത്.












Click it and Unblock the Notifications