കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീക്ഷണത്തിന് നന്ദി പറഞ്ഞ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഐയെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച വീക്ഷണം പത്രത്തോട് നന്ദി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീക്ഷണത്തിന്റെ ക്ഷണം കാനം രാജേന്ദ്രന്‍ സ്‌നേഹപൂര്‍വം നിരസിച്ചത്.

അരുവിക്കരയിലേത് സര്‍ക്കാരിന്റെ വിജയമാണെന്ന് വീക്ഷണം തെറ്റിദ്ധരിക്കരുതെന്ന് കാനം പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭരണ കൂടത്തിന് അധികാരത്തിലേക്കുള്ള പാത ഒരുക്കിക്കൊടുത്തത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായ അഴിമതി സ്വജന പക്ഷപാതം വിലക്കയറ്റം എന്നിവയില്‍ മനം മടുത്ത് ജനങ്ങള്‍ ബി ജെ പി ക്ക് വോട്ട് നല്‍കിയത്.

kanam-rajendran

കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്തുടരുന്നത് അഴിമതിയുടെ അതേപാതയിലാണ്. അരുവിക്കരയില്‍ തെറ്റു പറ്റിയെങ്കില്‍ ഇടതുപക്ഷം തിരുത്തും. ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പ്രസ്ഥാനം ആണ് സി പി ഐ. അതുകൊണ്ട് അധികാരത്തിന്റെ സുഖത്തെ കുറിച്ച് ദയവു ചെയ്തു ഞങ്ങളോട് പറയരുതെന്ന് കാനം വ്യക്തമാക്കി.

നിലവില്‍ എല്‍ഡിഎഫ് വിടേണ്ട ഒരു സാഹചര്യവും ഇല്ല. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെയുള്ള ശരിയായ ബദല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആണ് എന്ന് സി പി ഐ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്ത് സിപിഎം സിപിഐയെ അടിച്ചമര്‍ത്തുകയാണെന്നും ആയതിനാല്‍ യുഡിഎഫിലേക്ക് വരണമെന്നുമാണ് വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്.

English summary
Kanam Denies claims of CPI switch to UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X