കെഎം മാണി ഇടതുമുന്നണി പിളര്‍ക്കും?; പ്രതീക്ഷയോടെ കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം സജീവ ചര്‍ച്ചയായിരിക്കെ ഇരു മുന്നണികളിലും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. മാണിയെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ പരസ്യമായ എതിര്‍പ്പ് ആവര്‍ത്തിക്കുമ്പോള്‍ യുഡിഎഫിലെ ചില നേതാക്കളും മാണിക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
മാണി ഇടതുപക്ഷത്തേക്ക് വന്നാല്‍ സിപിഐ മുന്നണി വിട്ടുപോകുമെന്ന അഭ്യൂഹമുണ്ട്. പിളര്‍പ്പുണ്ടായാലും ഇടതുമുന്നണിയില്‍ മാണിയെ എടുക്കാമെന്ന് സിപിഎം തീരുമാനിച്ചാല്‍ ഏറെ സന്തോഷിക്കുക കോണ്‍ഗ്രസ് ആയിരിക്കും. സിപിഐ സ്വാഭാവികമായും യുഡിഎഫില്‍ എത്തുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഇടതുമുന്നണിയില്‍ ചര്‍ച്ച നടക്കുന്നതിന് മുന്‍പേ സിപിഐ മാണിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത് അഴിമതി ആരോപണത്തെ തുടര്‍ന്ന് മാത്രമല്ല. മാണി എത്തിയാല്‍ സിപിഐയ്ക്ക് മുന്നണിയില്‍ പ്രാധാന്യം കുറയുമെന്നതാണ് പ്രധാന വിഷയം. മാണി ഇടതുമുന്നണിയിലെത്തിയാല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണ്. എന്നാല്‍, സിപിഐ മാണിയെ ഒരു കാരണവശാലും അടുപ്പിക്കില്ലെന്ന നിലപാടിലാണ്.
മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലെന്നും വിഷയം ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ വേണ്ടെന്ന നിലപാട് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. അതേസമയം, ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് കാലുവാരുമെന്നതിനാല് യുഡിഎഫില്‍ പോകില്ലെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications