കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണി ഇടതുമുന്നണി പിളര്‍ക്കും?; പ്രതീക്ഷയോടെ കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം സജീവ ചര്‍ച്ചയായിരിക്കെ ഇരു മുന്നണികളിലും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. മാണിയെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ പരസ്യമായ എതിര്‍പ്പ് ആവര്‍ത്തിക്കുമ്പോള്‍ യുഡിഎഫിലെ ചില നേതാക്കളും മാണിക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.

കേരള കോണ്‍ഗ്രസും സിപിഎമ്മും രഹസ്യ ചര്‍ച്ച നടത്തി?; സിപിഐ പുറത്തേക്ക്കേരള കോണ്‍ഗ്രസും സിപിഎമ്മും രഹസ്യ ചര്‍ച്ച നടത്തി?; സിപിഐ പുറത്തേക്ക്

മാണി ഇടതുപക്ഷത്തേക്ക് വന്നാല്‍ സിപിഐ മുന്നണി വിട്ടുപോകുമെന്ന അഭ്യൂഹമുണ്ട്. പിളര്‍പ്പുണ്ടായാലും ഇടതുമുന്നണിയില്‍ മാണിയെ എടുക്കാമെന്ന് സിപിഎം തീരുമാനിച്ചാല്‍ ഏറെ സന്തോഷിക്കുക കോണ്‍ഗ്രസ് ആയിരിക്കും. സിപിഐ സ്വാഭാവികമായും യുഡിഎഫില്‍ എത്തുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

mani

ഇടതുമുന്നണിയില്‍ ചര്‍ച്ച നടക്കുന്നതിന് മുന്‍പേ സിപിഐ മാണിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത് അഴിമതി ആരോപണത്തെ തുടര്‍ന്ന് മാത്രമല്ല. മാണി എത്തിയാല്‍ സിപിഐയ്ക്ക് മുന്നണിയില്‍ പ്രാധാന്യം കുറയുമെന്നതാണ് പ്രധാന വിഷയം. മാണി ഇടതുമുന്നണിയിലെത്തിയാല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണ്. എന്നാല്‍, സിപിഐ മാണിയെ ഒരു കാരണവശാലും അടുപ്പിക്കില്ലെന്ന നിലപാടിലാണ്.

മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലെന്നും വിഷയം ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ വേണ്ടെന്ന നിലപാട് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം, ഏതു മുന്നണിയിലേക്കാണ് പോകുന്നതെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് കാലുവാരുമെന്നതിനാല്‍ യുഡിഎഫില്‍ പോകില്ലെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

English summary
Kanam lashes out at move to forge friendship with K M Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X