പ്രമേഹം ബുദ്ധിമുട്ടിച്ചു, വലതുകാൽപാദം മുറിച്ചുമാറ്റി; തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കാനം
തിരുവനന്തപുരം: ആരോഗ്യകാരണങ്ങളാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മൂന്ന് മാസമായി അവധിയെടുത്തിരിക്കുകയയായിരുന്നു കാനം രാജേന്ദ്രൻ. പ്രമേഹമായിരുന്നു അദ്ദേഹത്തിന് ബുദ്ധിമുട്ട് തീർത്തത്. തുടർന്ന് വലതുകാൽ മുറിച്ച് മാറ്റിയിരുന്നു. എങ്കിലും അദ്ദേഹം തളർന്നില്ല, തിരിച്ചുവരാനാകുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനാകുമെന്നുള്ള പ്രതീക്ഷയിൽ തന്നെയായിരുന്നു അദ്ദഹേം.
നേരത്തേ തന്നെ ഒരു അപകടത്തെ തുടർന്ന് ഇടതുകാലിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതിനിടയിൽ അടുത്തിടെ വലതുകാലിന്റെ അടിഭാഗത്ത് ഒരു മുറിവുണ്ടായി. പ്രമേഹം കൂടുതലായതിനാൽ മുറിവ് ഉണങ്ങിയില്ല. രണ്ട് മാസത്തോളം മുറിവ് ഉണങ്ങാതായതോടെ ആശുപത്രിയിൽ ചികിത്സ തേടി. അപ്പോഴേക്കും കാലിൽ പഴുപ്പ് നിറഞ്ഞിരുന്നു. ഇതോടെ രണ്ട് വിരലുകൾ മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഓപ്പറേഷൻ സമയത്ത് മൂന്ന് വിരലുകൾ മുറിച്ച് മാറ്റിയെങ്കിലും പഴുപ്പ് കുറഞ്ഞില്ല. തുടർന്നാണ് വലതുകാൽ മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചത്.

കാൽപാദം മുറിച്ചുമാറ്റിയെങ്കിലും ആരോഗ്യം മെച്ചപ്പെട്ട് വരുകയായിരുന്നു. കൃത്രിമ കാൽപാദം ഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ഇതോടെ മൂന്ന് മാസത്തെ അവധി അപേക്ഷിച്ച് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം കത്ത് കൈമാറി. സെക്രട്ടറിയുടെ താത്കാലിക ചുമതല പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വസത്തിന് താത്കാലികമായി കൈമാറണമെന്ന് കത്തിൽ ആവശ്യപ്പട്ടിരുന്നു. കത്തിൽ മേൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനെടുക്കാൻ ഇരിക്കുകയായിരുന്നു.
കാനം തിരിച്ചുവരുമെന്ന് തന്നെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം. അതുകൊണ്ട് തന്നെ പകരം ചുമതല മറ്റൊരാളെ ഏൽപ്പിക്കേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. അതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി കാനത്തിന്റെ വിടവാങ്ങൾ.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2015 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications