എന്‍ഡിഎയ്ക്കൊപ്പം കിടക്കുന്നവരെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കേണ്ട; നിലപാട് കടുപ്പിച്ച് കാനം
തിരുവനന്തപുരം: ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഡിഎയ്ക്കൊപ്പം കിടക്കുന്നവരെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് സിപിഎം നിയമസഭ തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് മറക്കരുതെന്നും കാനം പറഞ്ഞു.

ആര്‍ക്കും ഓടിക്കയറാവുന്ന മുന്നണിയല്ല എല്‍ഡിഎഫ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും കാനം പറഞ്ഞിരുന്നു.ബിഡിജെഎസിന്‍റെ മുന്നണി പ്രവേശം സംബന്ധിച്ച് സിപിഎം ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നായിരുന്നു കാനം പറഞ്ഞത്.
ബിഡിജെഎസ് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ടതുണ്ടേയെന്ന് അവര്‍ ആലോചിക്കട്ടെയെന്നും ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ബിഡിജെഎസിന് മനസിലാകുമെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പറഞ്ഞത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി എല്‍ഡിഎഫിന്‍റെ അട്ടിമറി വിജയത്തിന് പിന്നില്‍ എസ്എന്‍ഡിപി,ബിഡിജെഎസ് വോട്ടുകളാണെന്ന് നേരത്തേ സിപിഎം വ്യക്തമാക്കിയിരുന്നു.
ബിഡിജെഎസ്-ബിജെപി ബന്ധത്തിലെ അസ്വസ്ഥതകള്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാതിരുന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇത് പ്രതിഫലിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്.മുന്നണിയില്‍ ചേരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാരോപിച്ചാണ് എന്‍ഡിഎയുമായി ബിഡിജെഎസ് ഇടഞ്ഞത്. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബിഡിജെഎസ് മുന്നണി വിട്ട് ഇടതുമുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications