Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ പറഞ്ഞത് വാസ്തവ വിരുദ്ധം; നുണക്കഥകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടെന്ന് കാനം രാജേന്ദ്രന്‍

നുണ വാര്‍ത്തകള്‍ നല്‍കിയതിന് ശേഷം അതിന് ബലം നല്‍കാന്‍ തുടര്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മറ്റിയില്‍ നടന്നു എന്ന പേരില്‍ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നുണ വാര്‍ത്തകള്‍ നല്‍കിയതിന് ശേഷം അതിന് ബലം നല്‍കാന്‍ തുടര്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കാനം രാജേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.

 മുഖ്യമന്ത്രി അമരക്കാരന്‍

മുഖ്യമന്ത്രി അമരക്കാരന്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് യോഗം വിളിച്ചു കൂട്ടി കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ഒരപാകതയും ഇല്ല. കൂടുതല്‍ ഐക്യത്തോടെ ഇടതുപഷം മുന്നോട്ട് പോകണം എന്ന അഭിപ്രായം ആണ് സിപിഐക്ക് എന്നും ഉള്ളത് എന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

 പൊതുവെ ഉള്ള നിലപാട്

പൊതുവെ ഉള്ള നിലപാട്

യു എ പി എ ചുമത്തി പൊതു പ്രവര്‍ത്തകരെയും ,മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന നിലപാട് സിപിഐക്കു മാത്രമല്ല ഇടതുപക്ഷത്തിന് പൊതുവെ ഉള്ളതാണ്. എന്നാല്‍ അത് ഭരണത്തിനെതിരായ വിമര്‍ശനം അല്ല.

എതിര്‍പ്പ് പരസ്യമാണ്

എതിര്‍പ്പ് പരസ്യമാണ്

ചില വിഷയങ്ങളില്‍ പോലീസ് വകുപ്പിനോടുള്ള സിപിഐ യുടെ എതിര്‍പ്പ് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട് .നിലമ്പൂരില്‍ ബിജെപി പ്രവര്‍ത്തകരും , എഐവൈഎഫ് പ്രവര്‍ത്തകരും പോയി. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കാത്ത പോലീസ് എഐവൈഎഫ് പ്രവര്‍ത്തകരെ കുറ്റക്കാരാക്കിയെന്നും കാനം കുറ്റപ്പെടുത്തി.

കാത്തു സൂക്ഷിക്കണം

കാത്തു സൂക്ഷിക്കണം

ഇടതുപക്ഷം എന്നത് ജനങ്ങളുടെ പ്രതീക്ഷ ആണ് .ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ ഓരോ ഇടതു മുന്നണി പ്രവര്‍ത്തകരും ബാധ്യസ്ഥരാണെന്ന് പറഞ്ഞാണഅ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

സിപിഐ വകുപ്പ്

സിപിഐ വകുപ്പ്

സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടിക്ക് പാര്‍ട്ടി രൂപം നല്‍കുകയാണെന്നും കാനം പറഞ്ഞു

മന്ത്രിമാര്‍

മന്ത്രിമാര്‍

സിപിഐ മന്ത്രിമാര്‍ക്കും നേതൃത്വത്തിനുമെതിരെ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി മന്ത്രിമാര്‍ക്ക് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം.

ഭരണത്തില്‍ ശോഭിക്കാന്‍ കഴിയുന്നില്ല

സിപിഐ മന്ത്രിമാരും നേതൃത്വം തികഞ്ഞ പരാജയമാണെന്നാണ് കൗണ്‍സിലിലുയര്‍ന്ന വിമര്‍ശനം. ഭരണത്തില്‍ ശോഭിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും ഭരണത്തില്‍ സിപിഐയുടെ സാന്നിധ്യം വ്യക്തമാക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+