കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് കാനം; അഭിഭാഷക ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം...

  • By വരുണ്‍
Google Oneindia Malayalam News

കോട്ടയം: കോടതികളിലെ മാധ്യവിലക്ക് സംബന്ധിച്ച് അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കോടതി ആരുടെയും സ്വകാര്യ സ്വത്തല്ല. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും കാനം വ്യക്തമാക്കി.

എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ മദ്ധ്യസ്ഥയില്‍ ചേര്‍ന്ന ചര്‍ച്ചയിലെ തീരുമാനങ്ങളെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം കൊച്ചി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിവെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ തടഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ വാക്കിനു പോലും വിലയില്ലാതെയുള്ള അഭിഭാഷകരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

kanam-rajendran

ഹൈക്കോടതിയിലെ വിലക്കിനെതിരെ ഗവര്‍ണര്‍ പി സദാശിവവും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫുമടക്കം രംഗത്ത് വന്നിരുന്നു. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സമൂഹത്തില്‍ ഒരുപാട് പ്രാധാന്യമര്‍ഹിക്കുന്നവരാണ് ഇരുവിഭാഗവും. അഥുപോലെ തന്നെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഇവരുടെ പ്രവര്‍ത്തനം ഒഴിച്ച് കൂടാത്തതാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രസ്‌നം ഉടനെ പരിഹരിക്കുമെ്‌നും സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷക മാധ്യമ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ വിഷയത്തിലിടപെട്ടിട്ടിട്ടുണ്ട്. തര്‍ക്കത്തിന് പരിഹാരം കാണാനായി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPI State secretary Kanam Rajendran against advocates in Media ban on courts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X