കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയും സിപിഎമ്മും ഒറ്റയ്ക്ക് മത്സരിച്ചാൽ എന്ത് സംഭവിക്കും? സിപിഐ ചെയ്തത് ബഹിഷ്ക്കരണമല്ല, പിന്നെ?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കുപിന്നാലെ ഉടലെടുത്ത സിപിഐ-സിപിഎം തർക്കം രൂക്ഷമാകുകയാണ്. നേതാക്കൽ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ ഒരുചുക്കുമല്ലെന്ന ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശത്തോട് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ഖാനം രാജേന്ദ്രൻ രംഗത്ത് വന്നു. ല്ലാവരും ഒറ്റക്ക് മത്സരിച്ചാല്‍ എന്തുവരുമെന്ന് നമുക്ക് അപ്പോള്‍ കാണാമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട് സിപിഐയിൽ ബിന്നതയില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത് പാർട്ടി തീരുമാനപ്രകാരമാണ്. വിട്ടുനിന്നതോ ബഹിഷ്കിച്ചതോ അയിരുന്നില്ല. പങ്കെടുത്തില്ല എന്നതാണ് വസ്തുത.

കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയായാൽ വൈസ് പ്രസിഡൻ‌റ് നറുക്ക് ആർക്ക്? ആരാണ് ആ മലയാളി?കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയായാൽ വൈസ് പ്രസിഡൻ‌റ് നറുക്ക് ആർക്ക്? ആരാണ് ആ മലയാളി?

കെഇ ഇസ്മായില്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടി സെക്രട്ടറിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. ഇസ്മയിലിന് എന്തുപറ്റിയെന്ന് അറിയില്ലെന്നും ്ദ്ദേഹം പറഞ്ഞു. എന്താണ് മുന്നണി മര്യാദയെന്ന് എല്ലാവരും ചിന്തിക്കണമെന്നും കാനം പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെത്. എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലംന്നും അദ്ദേഹം പറഞ്ഞു. മണിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നീട് പ്രതികരിക്കുമെന്ന് വ്യക്തമാക്കി.

കേന്ദ്രം ഇടപെടേണ്ട ആവശ്യമില്ല

കേന്ദ്രം ഇടപെടേണ്ട ആവശ്യമില്ല

സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നാണ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞിരുന്നത്. സിപിഐ അടുത്ത തവണ എതുമുന്നണിയില്‍ എന്നറിയില്ല. സര്‍ക്കാര്‍ മോശമാണെന്ന് വരുത്തുകയാണു സിപിഐ. തോളിൽക്കയറിയിരുന്നു ചെവി കടിക്കരുതെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായായിരുന്നു കാനം രാജേന്ദ്രന്റെ പ്രസ്താവന. അതേസമയം കേരളത്തിലെ സിപിഎം സിപിഐ തർക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. . ഇരുപാര്‍ട്ടികളും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും. സിപിഎമ്മിന്റെ നിലപാട് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യ മറുപടിയുമായി രംഗത്ത്

പരസ്യ മറുപടിയുമായി രംഗത്ത്

അതേസമയം മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സിപിഎം - സിപിഐ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾക്ക് ഞായറാഴ്ച മുതൽ തുടക്കമാകും. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിെഎ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിനു പിന്നാലെയായിരുന്നു സിപിഐ-സിപിഎം കൊമ്പുകോർക്കൽ ആരംഭിച്ചത്. മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും കടുത്തവിമർശനങ്ങൾക്ക് അതേനാണയത്തിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മറുപടി പറഞ്ഞതോടെ പരസ്യമായ പോരടിക്കലായി മാറുകയായിരുന്നു.

പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ സെക്രട്ടറി

പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ സെക്രട്ടറി

അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കണമെന്നു സിപിഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാണന്നു സിപിഎം സംസ്ഥാന സെക്രട്ടറി കൂടി പറഞ്ഞതോടെ ചർച്ചയ്ക്കുള്ള വഴിയൊരുങ്ങുകയായിരുന്നു. മുന്നണിയിലെ തർക്കങ്ങളേക്കാൾ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് സിപിഐ ദേശീയ നേതൃത്വത്തെ അലട്ടുന്നത്. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന കെ.ഇ. ഇസ്മയിലിന്റ പ്രസ്താവനയും അതിനെതിരെ സംസ്ഥാന നേതൃത്വം കാണുന്നത്. ബുധനാഴ്ച പാർട്ടി നിർവാഹകസമിതിയോഗം ചേരാനിരിക്കെ ഒരേസമയം പാർട്ടിയിലേയും മുന്നണിയിലേയും അഭിപ്രായവ്യത്യാസം പരിഹരിക്കുകയെന്ന ശ്രമകരമായ ജോലിയാണ് കാനത്തെ കാത്തിരിക്കുന്നത്.

ഹൈക്കോടതി വിമർശിച്ചയാളെ പട്ടും വളയും നൽ‌കി സ്വീകരിച്ചു

ഹൈക്കോടതി വിമർശിച്ചയാളെ പട്ടും വളയും നൽ‌കി സ്വീകരിച്ചു

തോമസ് ചാണ്ടിക്കെതിരെ വൻ വിമർശനമായിരുന്നു സിപിഐ ഉന്നയിച്ചിരുന്നത്. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കെതിരെ വരെ സിപിഐ വിമർശിക്കുന്ന അവസ്ഥ വന്നിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിച്ചത് പക്വതയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. ഹൈക്കോടതി വിമര്‍ശിച്ചയാളെ പട്ടും വളയും നല്‍കി സ്വീകരിക്കാനാകില്ല. സിപിഐ മുന്നണി മര്യാദ ലംഘിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു. സിപിഐ മുന്നണി മര്യാദ ലംഘിച്ചിട്ടില്ലെന്നും കാനം വ്യക്താമാക്കി. ഖ്യാതി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന് കോടിയേരി പറഞ്ഞത് വിലകുറഞ്ഞ വാദമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Kanam Rajendran's comments against CPM leader Anathapavatton Ananthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X