Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നണി തീരുമാനം കൂട്ടായി എടുക്കണം; ഏകപക്ഷീയമായ തീരുമാനംകൊണ്ട് ഇങ്ങോട്ട് വരേണ്ടെന്ന് കാനം

വടകര: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചില തീരുമാനങ്ങള്‍ എടുത്തിട്ട് അത് ഇതുപക്ഷ ജനാധിപത്യ മുന്നണിയുടേതാണ് നിങ്ങള്‍ അംഗീകരിക്കണം എന്ന് പറഞ്ഞാല്‍ അവരോട് ഞങ്ങള്‍ സ്‌നേഹത്തോടെ പറയും അതിന് വേറെ ആളെ നോക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് തീരുമാനം എന്ന പേരില്‍ ഏകപക്ഷീയമായ തീരുമാനം വേണ്ട. മുന്നണി തീരുമാനങ്ങള്‍ കൂട്ടായി എടുക്കണം. പ്രകടന പത്രികയ്ക്ക് പുറത്തുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ സിപിഐ യും അഭിപ്രായം പറയുമെന്നും കാനം പറഞ്ഞു.

Kanam Rajendran

മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ക്കപ്പുറം ചില കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുമ്പോള്‍ തങ്ങളുടെ അഭിപ്രായം തുറന്നുപറയുമെന്നും കാനം വ്യക്തമാക്കി. ഇടത് തീരുമാനം എന്നപേരില്‍ ഏകപക്ഷീയമായ തീരുമാനം വേണ്ടെന്നും തീരുമാനം എടുത്ത് അംഗീകരിക്കാന്‍ പറഞ്ഞാല്‍ വേറെയാളെ നോക്കണമെന്നുമായിരുന്നു കാനത്തിന്റെ വിമര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+