കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന ചിന്ത വിടുവായത്തം.. സിപിഎമ്മിനെതിരെ കാനം രാജേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം നേതാക്കള്‍ ചൈന അനുകൂല പ്രസ്താവനകള്‍ നടത്തിയത് വിവാദത്തിലായിരുന്നു. പ്രതിപക്ഷത്തോടൊപ്പം സിപിഎം നേതാക്കളുടെ ചൈന അനുകൂല നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഭരണകക്ഷിയായ സിപിഐ. വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന രീതി സിപിഐയ്ക്ക് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ചൈന സാമ്പത്തിക രംഗത്ത് വന്‍ മുന്നേറ്റം നടത്തുന്നത് അംഗീകരിക്കുന്നു. എന്നാല്‍ ഇവിടുടെ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയിലേത് പോലെയാകണം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കാനം പറഞ്ഞു.

അമ്മയിലെ അധികാരം പിടിക്കാൻ മമ്മൂട്ടിയും ഗണേഷ് കുമാറും തുറന്ന പോരിൽ.. പ്രശ്നം ഈഗോയെന്ന് പ്രമുഖ നടൻഅമ്മയിലെ അധികാരം പിടിക്കാൻ മമ്മൂട്ടിയും ഗണേഷ് കുമാറും തുറന്ന പോരിൽ.. പ്രശ്നം ഈഗോയെന്ന് പ്രമുഖ നടൻ

cpi

കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ കൈകോര്‍ക്കുന്നതിനെ പച്ചക്കൊടി കാട്ടാത്ത സിപിഎം നിലപാടിനേയും കാനം വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയുമാണ് രാജ്യത്തെ മുഖ്യശത്രുക്കള്‍. അവര്‍ക്കെതിരെ എല്ലാവരേയും യോജിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ദൗത്യം. വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണ് എന്നും കാനം പറഞ്ഞു. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. ഇടത്- മതേതര ബദല്‍ രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഉയര്‍ന്ന് വരണമെന്നും കാനം അഭിപ്രായപ്പെട്ടു.സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

English summary
CPI State Secretary Kanam Rajendran against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X