കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരിൽ മാണിയും സിപിഐയും ഭായ്... ഭായ്! ഒടുവിൽ സിപിഐയും ആ ബന്ധത്തിന് വഴങ്ങി? കാനം ഇടഞ്ഞ് തന്നെ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായമായിരുന്നു എൽഡിഎഫിലുണ്ടായിരുന്നത്. മാണിയെ മുന്നണിയെ എടുക്കരുതെന്ന് സിപിഐ വാദിച്ചിരുന്നു. എന്നാൽ വരുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണിയെ സഹകരിപ്പിക്കാമെന്ന് സിപിഐ- സിപിഎം ധാരണയായി. മാണി വിയത്തില്‍ കേരള പാര്‍ട്ടി കേരള ഘടകം തീരുമാമെടുക്കുമെന്ന് സിപിഐ പോളിറ്റ്ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

മാണിയുമായുള്ള ബന്ധത്തിന്റെ കാര്യം സംസ്ഥാന നേതൃത്വത്തിന് വിടും. ഏത് തരം ബന്ധം വേണമെന്ന് കേരളത്തിന് തീരുമാനിക്കാമെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകര റെഡ്ഡിയും പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി അറിയിച്ചിരുന്നു. കൂടാതെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്നും എല്ലാവര്‍ക്കും ഒരു 'സര്‍പ്രൈസ്' ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകുമെന്നും മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Kanam Rajendran

അതേസമയം യുഡിഎഫിലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗവും എല്‍ ഡി എഫിന് ഒപ്പം ചേരണമെന്ന് ഞായറാഴ്ച നടന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ മറ്റൊരു വിഭാഗം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. മുന്നണി പ്രവേശനം നീണ്ടുപോകുന്നതിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. മാണിയെ പിടിയ്ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീക്കം നടത്തുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നിര്‍ണായക തീരുമാനം. എന്നാൽ സിപിഐ കേരള ഘടകത്തിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് തന്നെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. മാണിയെ സഹകരിപ്പിക്കാൻ സിപിഐ ദേശീയ നേതൃത്വം നിലപാട് എടുത്തിട്ടില്ല. മാണി ഇല്ലാതെയും ചെങ്ങന്നൂരിൽ ജയിക്കാതിരിക്കാൻ മോശം പ്രവർത്തനമല്ല സംസ്ഥാാന സർക്കാരിന്റെതെന്നും കാനം പറഞ്ഞു.

English summary
Kanam Rajendran against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X