കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ, മുഖ്യമന്ത്രിയുടെ നിലപാട് തള്ളി കാനം, അന്വേഷണം വേണം

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്ററുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരം. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് ഇടത് പാർട്ടികളുടേതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കാനം രാജേന്ദ്രൻ തുറന്നടിച്ചു.

ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍; കസ്റ്റഡി കാലാവധി തീര്‍ന്നു, ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുംചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍; കസ്റ്റഡി കാലാവധി തീര്‍ന്നു, ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

ടെന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകൾക്ക് നേരെ പോലീസ് ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയാണ് ചെയ്തതെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kanam

കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അട്ടപ്പാടിയിൽ നടന്നത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് മനസിലാക്കുന്നത്. മണിവാസകം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നുവെന്നാണ് വിവരം. ഒരു പോലീസുകാരനെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്നും കാനം ചോദിച്ചു.

'മാവോവാദികൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ലപരിഹാരം' എന്ന പ്രമേയം സിപിഐ സംസ്ഥാന കൗൺസിൽ പാസാക്കി. സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു കാര്യം പറയുന്നത് പോലീസ് നല‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെ ന്യായീകരിച്ച് മാത്രമെ റിപ്പോർട്ട് നൽകു. അതുകൊണ്ടാണ് മജിസ്റ്റീരിയൽ അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐക്കും സിപിഎമ്മിനും കിട്ടിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സഭയിൽ പറയാനാകില്ലെന്നും കാനം കൂട്ടിച്ചേർത്തു.

English summary
Kanam Rajendran against maoist encounter at Attappadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X